കേരളത്തില്‍ ഏകകക്ഷി ഭരണമല്ലെന്ന് സി.ദിവാകരന്‍
തിരുവനന്തപുരം: കേരളത്തില്‍ ഏകകക്ഷി ഭരണമല്ലെന്ന് തുറന്നടിച്ച് സി.പി.ഐ നേതാവ് സി.ദിവാകരന്‍. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ എ.ഐ.എസ്.എഫ് നേതാക്കളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു നടത്തിയ ജനാധിപത്യ സംരക്ഷണ വിദ്യാര്‍ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നിലവിലുള്ളത് ഏകകക്ഷി ഭരണമല്ലെന്നും തിണ്ണമിടുക്ക് കാട്ടേണ്ടത് ചെങ്കൊടി പിടിക്കുന്നവരോട് ആകരുതെന്നും ദിവാകരന്‍ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോഴാണ് എ.ഐ.എസ്.എഫിന് നീതിക്കുവേണ്ടി പോരാടേണ്ടിവരുന്നത്. ജനാധിപത്യത്തെ ഹനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് വിപ്ലവപ്രവര്‍ത്തനമാകില്ല. വിപ്ലവത്തിന്റെ അര്‍ത്ഥമറിയില്ലെങ്കില്‍ എസ്.എഫ്.ഐക്ക് മുതിര്‍ന്നവര്‍ പറഞ്ഞുകൊടുക്കണം.
യൂനിവേഴ്‌സിറ്റി കോളജില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ എ.ഐ.എസ്.എഫുകാരെ മര്‍ദിച്ച സംഭവം പൊലിസ് നിഷ്പക്ഷമായി അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ദിവാകരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."