HOME
DETAILS

വായ്പ ലഭിച്ചില്ല: പ്രതീക്ഷ നഷ്ടപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

  
backup
December 06, 2016 | 6:12 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ad%e0%b4%b5%e0%b4%a8


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള-പെന്‍ഷന്‍ പ്രതിസന്ധിക്ക് പരിഹാരമായില്ല. കനറാബാങ്ക് നല്‍കാമെന്നു പറഞ്ഞിരുന്ന വായ്പ ഇന്നലെ ലഭിച്ചില്ല. ഇതോടെ ജീവനക്കാരുടെ പ്രതീക്ഷ അസ്ഥാനത്തായി. ഇന്ന് കെ.എസ്.ആര്‍.ടി.സി ഭവനില്‍ വിവിധ യൂനിയനുകളുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ധര്‍ണ ആരംഭിക്കുമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. എന്നാല്‍, കെ.എസ്.ആര്‍.ടി.സി എം.ഡി. രാജമാണിക്യം വായ്പകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്. അദ്ദേഹത്തിന് പൂര്‍ണ പിന്തുണയും ജീവനക്കാര്‍ നല്‍കുന്നുണ്ട്.


അതേസമയം, കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് അവ്യക്തമായി തുടരുകയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളൊന്നും സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ഡീസല്‍ ഇനത്തില്‍ ഐ.ഒ.സിക്കു കൊടുക്കാനുള്ള തുകയെങ്കിലും സര്‍ക്കാര്‍ നല്‍കണമെന്നാണ് ആവശ്യം. കഴിഞ്ഞ മാസങ്ങളിലെല്ലാം കെ.എസ്.ആര്‍.ടി.സിയുടെ വിവിധ ഡിപ്പോകള്‍ ഈടു നല്‍കിയാണ് ശമ്പളവും പെന്‍ഷനും നല്‍കിയിരുന്നത്. ഇനി ഈടു നല്‍കാന്‍ ഡിപ്പോകളില്ല. കൈവശമുള്ള ബാക്കി ഡിപ്പോകള്‍ക്ക് പ്രമാണമോ മറ്റു രേഖകളോ ഇല്ലാത്തതിനാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കില്ല.


കനറാ ബാങ്കിനോട് നൂറുകോടിയാണ് ആവശ്യപ്പെട്ടിരുന്നത്. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്നലെ ചേര്‍ന്നിരുന്നു. ഫലത്തില്‍ വായ്പ അനുവദിച്ചെങ്കിലും, ഇത്രയും തുക വേഗത്തില്‍ കെ.ടി.ഡി.എഫ്.സിക്ക് കൈമാറാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ടാകും. കെ.എസ്.ആര്‍.ടി.സിക്ക് നേരിട്ട് വായ്പ നല്‍കില്ലെന്ന് കനറാബാങ്ക് അധികൃതര്‍ വകുപ്പുമന്ത്രിയോട് നേരത്തേ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉറപ്പിന്‍മേല്‍ കെ.ടി.ഡി.എഫ്.സിക്ക് വായ്പ അനുവദിക്കാമെന്ന വ്യവസ്ഥയിലാണ് കനാറാബാങ്ക്. കെ.ടി.ഡി.എഫ്.സിയില്‍ 15 ഓളം ഡിപ്പോകള്‍ നിലവില്‍ പണയത്തിലുണ്ട്. കൂടാതെ 700 കോടിയോളം രൂപയുടെ വായ്പയും നേരത്തേ എടുത്തിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ കനറാബാങ്ക് വായ്പ അനുവദിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പൂര്‍ണമായും മുടങ്ങുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഫെഡറല്‍ ബാങ്കില്‍ നിന്നെടുക്കാന്‍ തീരുമാനിച്ചിട്ടുള്ള നൂറുകോടിയും അനിശ്ചിതാവസ്ഥയിലാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  17 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  17 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  17 days ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  17 days ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  17 days ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  17 days ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  17 days ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  17 days ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  17 days ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  17 days ago