ജില്ലാ സ്‌കൂള്‍ കലോത്സവം: അനിശ്ചിതത്വത്തില്‍ വട്ടം ചുറ്റി മത്സരാര്‍ഥികള്‍
തലശേരി: ജില്ലാ സ്‌കൂള്‍ കലോത്സവ നടത്തിപ്പിലുണ്ടായ അനിശ്ചിതത്വത്തില്‍ ഇന്നലെ വട്ടംചുറ്റി വിദ്യാര്‍ഥികള്‍. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. രാത്രി ഏറെ വൈകിയാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപനം നടത്തിയത്. അതിരാവിലെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും വാര്‍ത്തയറിഞ്ഞത്.
സ്‌കൂള്‍ അവധിയാണെന്നറിഞ്ഞതോടെ കലോത്സവം നടക്കുമോയെന്നായി എല്ലാവരും. സംഘാടക സമിതിയെയും പത്ര ഓഫിസുകളിലേക്കും വിളിച്ചുള്ള അന്വേഷണമായിരുന്നു പിന്നീട്. കൃത്യമായ മറുപടി ലഭിക്കാതായതോടെ നിരവധി വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും അതിരാവിലെ തന്നെ തലശേരിയിലെ കലോത്സവ വേദികളിലെത്തി. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമെത്തിയവര്‍ മത്സരം നടക്കുമോയെന്ന അന്വേഷണത്തിലായിരുന്നു. ഉദ്ഘാടനം മാത്രമേ മാറ്റിയിട്ടുള്ളൂവെന്നും കലോത്സവത്തിലെ ആദ്യദിന പരിപാടികള്‍ മുറപോലെ നടക്കുമെന്നുമായിരുന്നു രാവിലെ 9.30 വരെ സംഘാടകരുടെ ഉറപ്പ്. ഇതോടെ വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പേരു രജിസ്റ്റര്‍ ചെയ്തു തുടങ്ങി. സ്‌കൂള്‍ അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മത്സരമുണ്ടാകില്ലെന്നു കരുതി വരാതിരുന്നതായി നിരവധി വിദ്യാര്‍ഥികളും അധ്യാപകരും ജില്ലാ വിദ്യാഭ്യാസ ഓഫിസറെയും മറ്റു ഉദ്യോഗസ്ഥരെയും വിളിച്ചറിയിച്ചു. തുടര്‍ന്നാണ് രാവിലെ പത്തോടെ മത്സരങ്ങളും നടത്തേണ്ടതില്ലെന്നു തീരുമാനമുണ്ടായത്. ഇതോടെ രജിസ്റ്റര്‍ ചെയ്ത 600 വിദ്യാര്‍ഥികളും കൂടെയുള്ളവരും മടങ്ങിപ്പോയി.
പാഴാക്കിയില്ല 2500 പേരുടെ ഭക്ഷണം
തലശേരി: മത്സരം നടന്നില്ലെങ്കിലും ഒരുക്കിയ ഭക്ഷണം അധികൃതര്‍ പാഴാക്കായില്ല. കലോത്സവത്തിന്റെ ആദ്യദിനത്തില്‍ ഒരുക്കിയ ഭക്ഷണം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ തന്നെയായിരുന്നു സംഘാടകരുടെ തീരുമാനം. മത്സരം നടക്കുമെന്ന പ്രതീക്ഷയില്‍ 600ഓളം മത്സരാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ക്കെല്ലാം ഉച്ചഭക്ഷണം നല്‍കി. സംഘാടകരും പന്തല്‍ ജോലിക്കാരും മത്സരം കാണാനെത്തിയവരും ഭക്ഷണം കഴിച്ചു. ബാക്കിവന്ന ഭക്ഷണം തലശേരി ജില്ലാ കോടതിക്കു സമീപത്തെ അഗതി മന്ദിരത്തിലും എരഞ്ഞോളിയിലെ കെയര്‍ ആഫ്റ്റര്‍ ഹോമിലുമെത്തിച്ചു വിതരണം ചെയ്തു. സംഘാടകരും വളന്‍ഡിയാര്‍മാരും നന്നായി അധ്വാനിച്ചാണ് ഭക്ഷണം മിച്ചംവരാതെ വിതരണം ചെയ്തത്.
വേദിയില്‍ ഇന്ന്
സ്‌റ്റേജ് -1 ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
രാവിലെ 9.30-ഭരതനാട്യം(യു.പി)
12.00 നാടോടി നൃത്തം (എച്ച്.എസ്-ഗേള്‍സ്), 2.30-(എച്ച്.എസ്.എസ്-ഗേള്‍സ്), 3.00- (എച്ച്.എസ്.എസ്-ബോയ്‌സ്)
സ്‌റ്റേജ്-2 ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സകൂള്‍
രാവിലെ 9.30-അക്ഷരശ്ലോകം (ജന.)യു.പി
10.30-അക്ഷരശ്ലോകം (ജന.)എച്ച്.എസ്, 12.00-(ജന.)എച്ച്.എസ്.എസ്
2.00-കാവ്യകേളി (ജന.)എച്ച്.എസ്, 3.00-(ജന.) എച്ച്.എസ്.എസ്
സ്‌റ്റേജ്-3-ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു ഹാള്‍
രാവിലെ 9.30-പ്രസംഗം -ഇംഗ്ലിഷ് (എച്ച്.എസ്), 10.30-(എച്ച്.എസ്.എസ്), 11.45-(യു.പി)
സ്റ്റേജ്-4 ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു ഹാള്‍
രാവിലെ 9.30-പദ്യം-ഉറുദു (എച്ച്.എസ്), 10.45- (യു.പി), 12.00-(എച്ച്.എസ്.എസ്)
1.15-പ്രസംഗം -ഉറുദു (എച്ച്.എസ്.എസ്), 1.25-(എച്ച്.എസ്)
സ്റ്റേജ് -5 ബി.ഇ.എം.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
രാവിലെ 9.30-ഓട്ടന്‍തുള്ളല്‍(എച്ച്.എസ്.എസ്-ഗേള്‍സ്), 10.30-(എച്ച്.എസ്.എസ്-ബോയ്‌സ്), 11.30-(യു.പി), 1.30-(എച്ച്.എസ്-ഗേള്‍സ്), 2.40-എച്ച്.എസ്-ബോയ്‌സ്)
സ്‌റ്റേജ്-6 ബി.ഇ.എം.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
രാവിലെ-9.30-കഥാപ്രസംഗം(എച്ച്.എസ്), 1.00-(എച്ച്.എസ്.എസ്)
സ്റ്റേജ്-7 സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ്
രാവിലെ 9.30-മോഹനിയാട്ടം(എച്ച്.എസ്), 12.30-(യു.പി), 3.00-(എച്ച്.എസ്.എസ്)
സ്റ്റേജ് -8 മുനിസിപ്പല്‍ സ്റ്റേഡിയം സര്‍ക്കിള്‍ ഓഫിസ് പരിസരം
രാവിലെ 9.30-ഒപ്പന(എച്ച്.എസ്.എസ്), 12.30-(യു.പി), 3.00-(എച്ച്.എസ്)
സ്റ്റേജ്-9 മുനിസിപ്പല്‍ സ്റ്റേഡിയം -ട്രഷറി ഭാഗം
രാവിലെ 9.30-നാടകം(യു.പി)
സ്റ്റേജ്-10 സെന്റ്‌ജോസഫ് എച്ച്.എസ്.എസ്
രാവിലെ 9.30 ദേശഭക്തിഗാനം(എച്ച്.എസ്.എസ്), 11.15-(എച്ച്.എസ്), 12.30-(യു.പി)
സ്റ്റേജ്-11 സെന്റ് ജോസഫ് എച്ച്.എസ്.എസ് യു.പി ഹാള്‍
രാവിലെ 9.30-ഓടക്കുഴല്‍(എച്ച്.എസ്.എസ്), 10.30-(എച്ച്.എസ്)
11.50-ഗിത്താര്‍(എച്ച്.എസ്), 2.00-(എച്ച്.എസ്.എസ്)
3.30-വീണ(എച്ച്.എസ്), 3.40- (എച്ച്.എസ്.എസ്)
സ്റ്റേജ്-12 സെന്റ് ജോസഫ് എച്ച്.എസ്.എസ്
രാവിലെ 9.30 അഷ്ടപദി-(എച്ച്.എസ്-ബോയ്‌സ്), 11.30-(എച്ച്.എസ്-ഗേള്‍സ്)
2.00-പദ്യം സംസ്‌കൃതം(എച്ച്.എസ്.എസ്)
3.00-പ്രസംഗം സംസ്‌കൃതം (എച്ച്.എസ്.എസ്)
സ്റ്റേജ്-13-സെന്റ് ജോസഫ് എച്ച്.എസ്.എസ്
രാവിലെ 9.30-ഖുറാന്‍ പാരായണം(എച്ച്.എസ്), 11.00-യു.പി),
1.00-മുശാഅറ(എച്ച്.എസ്)
സ്റ്റേജ്-14 സെന്റ് ജോസഫ് എച്ച്.എസ്.എസ്
രാവിലെ 9.30-പദ്യം-അറബിക് (ജന.)യു.പി, 11.00-(ജന.)എച്ച്.എസ്, 12.15-(ജന.)എച്ച്.എസ്.എസ്
1.30-പ്രസംഗം അറബിക് (ജന.)എച്ച്.എസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."