നാളികേര സംഭരണം സഹകരണ മേഖലയെ ഏല്‍പ്പിക്കും: മന്ത്രി സുനില്‍കുമാര്‍
കണ്ണൂര്‍: നാളികേര സംഭരണം സഹകരണ മേഖലയെ ഏല്‍പ്പിക്കുമെന്നും ഇതിനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ കണ്വന്ഷന് ബാലറാം ട്രസ്റ്റ് കോംപ്ലക്സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നാളികേര സംഭരണവുമായി ബന്ധപ്പെട്ട് 62 കോടി രൂപയുടെ ക്രമക്കേടുകളാണു നടന്നത്. ഈ കാര്യം വിജിലന്‍സ് അന്വേഷിക്കുകയാണ്. സോണല്‍ ഏജന്റ് വഴിയായിരുന്നു കര്‍ഷകര്‍ക്കു പണം കൊടുത്തിരുന്നത്.
ഇതാണു പ്രതിസന്ധിക്കു കാരണമായത്. 49000 മെട്രിക് ടണ്‍ നാളികേരം കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പ്രതിസന്ധിക്കു പരിഹാരം കാണുകയാണു സര്‍ക്കാരിന്റെ പ്രഥമലക്ഷ്യം.
2012 മുതല്‍ 2016 വരെ കര്‍ഷകര്‍ക്കു നല്‍കാനുണ്ടായിരുന്നതു 72 കോടി രൂപയാണ്. ഇടതു മുന്നണി സര്‍ക്കാര്‍ വന്നശേഷം നാലു മാസത്തിനുള്ളില്‍ 28 കോടി നഷ്ടപരിഹാരം നല്കി. തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കുകയെന്നതു സര്‍ക്കാരിന്റെ മുഖ്യ അജണ്ടയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കിസാന്‍സഭ ജില്ലാ പ്രസിഡന്റ് കെ.പി കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. ദേശീയ സെക്രട്ടറി സത്യന് മൊകേരി, എ പ്രദീപന്, സി.പി.ഐ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാര്‍, കെ.ടി ജോസ്, സി.പി ഷൈജന്‍, കണ്ണാടിയന്‍ ഭാസ്കരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."