HOME
DETAILS
MAL
മദ്യം കടത്ത്: ഓട്ടോറിക്ഷയുടെ രജിസ്ട്രേഷന് നമ്പര്‍ വ്യാജം
backup
December 07 2016 | 01:12 AM
തളിപ്പറമ്പ് : പരിയാരത്ത് മാഹി മദ്യം കടത്തവെ പിടികൂടിയ ഓട്ടോറിക്ഷയുടെ രജിസ്ട്രേഷന് നമ്പര്‍ വ്യാജമെന്നു കണ്ടെത്തി. കാഞ്ഞങ്ങാട് സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത മണ്ണുമാന്തിയന്ത്രത്തിന്റെ കെ.എല്‍ 59 ബി 1046 എന്ന നമ്പറാണ് ഓട്ടോറിക്ഷയില്‍ രേഖപ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച രാത്രി വാഹനപരിശോധനക്കിടെയാണ് 30 പെട്ടികളിലായി 540 കുപ്പി വിദേശമദ്യവുമായി ഓട്ടോറിക്ഷ പരിയാരം പൊലിസ് പിടികൂടിയത്. വാഹനത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട രണ്ടുപേരെക്കുറിച്ചു സൂചനയൊന്നും ലഭിച്ചില്ല. സ്ഥിരമായി മദ്യം കടത്താന്‍ ഉപയോഗിക്കുന്ന വാഹനമാണിതെന്നു പൊലിസ് പറഞ്ഞു. രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."