അദ്ദേഹമെന്നെ 'മരണത്തിന്റെ വ്യാപാരി' എന്നാണ് അഭിസംബോധന ചെയ്തത്; ചോ രാമസ്വാമിയെ അനുസ്മരിച്ച് മോദി
ന്യൂഡല്‍ഹി: ഇന്ന പുലര്‍ച്ചെ അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ വിമര്‍ശകനുമായ ചോ രാമസ്വമിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമസ്വാമി തന്നെ മരണത്തിന്റെ വ്യാപാരി എന്ന വിശേഷിപ്പിച്ച് കൊണ്ട് പ്രസംഗിക്കുന്ന വീഡിയോ ട്വീറ്ററില്‍ ഷെയര്‍ ചെയത് കൊണ്ടാണ് മോദി ചോ രാമസ്വാമിയെ അനുസ്മരിച്ചത്.
അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു. ബുദ്ധിജീവിയും ദേശീയവാദിയും നിര്‍ഭയനായ വിമര്‍ശകനുമായിരുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
The feisty Cho Ramaswamy introduces me as the 'Merchant of Death.' Do watch this memorable interaction. https://t.co/2FsF64sVvH
— Narendra Modi (@narendramodi) December 7, 2016
ഒരു ചടങ്ങില്‍ വെച്ചാണ് ചോ മോദിയെ മരണത്തിന്റെ വ്യാപാരി എന്നു വിശേഷിപ്പിച്ചത്. മരണത്തിന്റെ വ്യാപാരിയെ ഞാനീ വേദിയിലേക്ക് ക്ഷണിക്കുകയാണ്. തീവ്രവാദത്തിന്റെ അഴിമതിയുടെ , സ്വജനപക്ഷപാതത്തിന്റെ, കാര്യക്ഷമതയില്ലായ്മയുടെ, ദാരിദ്ര്യത്തിന്റെ മരണം വില്‍ക്കുന്ന വ്യാപാരി എന്നിങ്ങനെയെല്ലാം അദ്ദേഹം മോദിയെ വിശേഷിപ്പിക്കുന്നു.
മോദി ഇതിനു ശേഷം നടത്തിയ പ്രസംഗവും പിന്നീട് പോസ്റ്റ് ചെയ്തിട്ടുണ്ട്.
I returned the favour, but don't think I matched Cho's eloquence. Hear what I said about him. https://t.co/wPxYLc1fTb
— Narendra Modi (@narendramodi) December 7, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."