HOME
DETAILS

ഡിജിറ്റല്‍ പേയ്‌മെന്റ് അത്ര സുരക്ഷിതമോ? പോരെന്ന് വിദഗ്ധര്‍

  
backup
December 07, 2016 | 3:43 PM

%ef%bb%bf%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%87%e0%b4%af%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d



ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനു പിന്നാലെ ഡിജിറ്റല്‍ പേയ്‌മെന്റിനു വേണ്ടി പ്രധാനമന്ത്രിയും സര്‍ക്കാരും ഇടയ്ക്കിടെ ആഹ്വാനം ചെയ്യുമ്പോഴും നിലവിലുള്ള സുരക്ഷാ സംവിധാനം ചോദ്യചിഹ്നം തന്നെയായി ബാക്കിയാവുന്നു. ഡിജിറ്റല്‍ പേയ്‌മെന്റിനായി ഇ- വാലറ്റ്, എം- വാലറ്റ് തുടങ്ങിയ സംവിധാനങ്ങളില്‍ എത്രത്തോളം സുരക്ഷിതത്വമുണ്ടെന്ന് സംശയകരമാണെന്ന് വിദഗ്ധര്‍ പറയുന്നു.

നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് രാജ്യത്ത് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചിട്ടുണ്ട്. രാജ്യത്തെ വലിയ മൊബൈല്‍ വാലറ്റ് കമ്പനിയായ പേടിഎമ്മില്‍ 70 ലക്ഷം ഇടപാടുകളാണ് ഈയിടെ മാത്രം രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു വാലറ്റായ മൊബിക്വിക്കിന്റെ ലൈറ്റ് വേര്‍ഷന്‍ കഴിഞ്ഞമാസം അവസാനമാണ് പുറത്തിറക്കിയത്. അതിനുശേഷം ഇതിലൂടെ രജിസ്റ്റര്‍ ചെയ്തത് 20 ലക്ഷം ഇടപാടുകള്‍.

എന്നാല്‍ രാജ്യത്തെ എ.ടി.എമ്മുകളിലൂടെയും നെറ്റ് ബാങ്കിലൂടെയും നിരവധി തട്ടിപ്പുകള്‍ ഇടയ്ക്കിടെ നടക്കാറുണ്ട്. വിദേശികള്‍ക്കടക്കം നല്ലൊരു പങ്കുള്ള ഈ തട്ടിപ്പുകളില്‍ അധികം പേരും പിടിയിലായിട്ടില്ല. പണം നഷ്ടപ്പെട്ടവര്‍ക്ക് പോയെന്നു മാത്രം.

ഡിജിറ്റലൈസേഷന്‍ സൈബര്‍ കുറ്റവാളികള്‍ക്കെതിരെ കരുതല്‍ ശക്തമാക്കേണ്ടതിലേക്കാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഇന്റല്‍ സെക്യൂരിറ്റി മാനേജിങ് ഡയരക്ടര്‍ ആനന്ദ് രാമമൂര്‍ത്തി പറയുന്നു. ഐ.ടി നിയമപ്രകാരവും സൈബര്‍ കുറ്റനിയമ പ്രകാരവും വാലറ്റുകള്‍ക്കും ശക്തമായ സുരക്ഷയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇ വാലറ്റുകള്‍ അപകട സാധ്യത കൂടിയ മാധ്യമമാണെന്ന് ഐ.ടി റിസ്‌ക് അസെസ്‌മെന്റ് ആന്റ് ഡിജിറ്റല്‍ സെക്യൂരിറ്റി സേവന ദാതാക്കളായ ലൂസിഡോസിന്റെ വിഡിറ്റ് ബാക്‌സിയുടെ ഡയരക്ടര്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ വെന്റിലേറ്ററിലൂടെ പുറത്തേക്കെറിഞ്ഞ് യുവതി

Kerala
  •  a month ago
No Image

തിരുവനന്തപുരത്തെ വിദ്യാർഥി സംഘർഷം: എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്; പ്രതിഷേധവുമായി ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച്

Kerala
  •  a month ago
No Image

പ്ലസ് വൺ പ്രവേശനം; മാർജിനൽ സീറ്റ് വർധനവ് അനുവദിച്ച് സർക്കാർ

Kerala
  •  a month ago
No Image

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; വൈകിട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും

Kerala
  •  a month ago
No Image

ഹർഷിനയ്ക്ക് ആശ്വാസം; മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു; സർക്കാർ ജോലിയിൽ ഇന്ന് പ്രവേശിക്കും

Kerala
  •  a month ago
No Image

കാലവർഷം കേരളത്തിലേക്ക്; നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

Kerala
  •  a month ago
No Image

തൽബിയത്  മന്ത്രധ്വനികളിൽ മിനാ; ഇന്ന് അറഫയിൽ സംഗമിക്കും

International
  •  a month ago
No Image

23 വർഷത്തെ ചരിത്രം ഇനി പഴങ്കഥ; ഇതിഹാസങ്ങളെ വീഴ്ത്തി പ്രീമിയർ ലീഗ് റെക്കോർഡ് തകർത്ത് പോർച്ചുഗീസ് മാന്ത്രികൻ

Football
  •  a month ago
No Image

കേരള സർവകലാശാലയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; തലസ്ഥാനത്ത് തെരുവ് യുദ്ധം, പ്രവർത്തകർക്ക് നേരെ ജലപീരങ്കി

Kerala
  •  a month ago
No Image

പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് വർധിപ്പിച്ചു; ബാച്ചുകൾ തുടരാൻ അനുമതി, അപേക്ഷാ നടപടികൾ ആരംഭിച്ചു

Kerala
  •  a month ago

No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  a month ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  a month ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  a month ago
No Image

ഷാർജ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി അപകടം; ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  a month ago