ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാരി ബസിനടിയില്‍പെട്ടു മരിച്ചു
ആറ്റിങ്ങല്‍: ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാരി ബസിനടിയില്‍പെട്ടു മരിച്ചു.
രാമച്ചംവിള മേലതില്‍ വീട്ടില്‍ സിന്ധു (44) വാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴോടെ ദേശീയപാതയില്‍ തോട്ടയ്ക്കാട് പാലത്തിന് സമീപത്തായിരുന്നു അപകടം. സഹപ്രവര്‍ത്തകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബൈക്ക് തെന്നി മറിയുകയും സിന്ധു റോഡില്‍ ബസിനടിയിലേക്ക്തെറിച്ച് വീഴുകയുമായിരുന്നു. ഇവരുടെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങിയതായി പൊലിസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ആറ്റിങ്ങല്‍ നഗരസഭാ ഓഫിസിനു മുന്നിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറ് കണക്കിനാളുകള്‍ അന്ത്യാഞ്ജലി
അര്‍പ്പിച്ചു. പരേതനായ മോഹനനാണ് ഭര്‍ത്താവ്. മക്കള്‍: മോനിഷ, അനീഷ്. നഗരസഭാ കണ്ടിജന്റ് വിഭാഗം ജീവനക്കാരിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."