HOME
DETAILS

ശങ്കര്‍റെഡ്ഡിക്ക് സ്ഥാനക്കയറ്റം: രേഖകള്‍ ഹാജരാക്കണമെന്ന് കോടതി

  
backup
December 07 2016 | 19:12 PM

%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86%e0%b4%a1%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8

തിരുവനന്തപുരം: മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍  ശങ്കര്‍റെഡ്ഡിയെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടര്‍ ആക്കിയതിന്റെ എല്ലാ ഫയലുകളും പത്തു ദിവസത്തിനകം ഹാജരാക്കണമെന്നു തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി.
ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനിനെറ്റോയ്ക്കാണ്  പ്രത്യേക കോടതി ജഡ്ജി ബദറുദ്ദീന്‍   നിര്‍ദേശം നല്‍കിയത്.
കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ജിജി തോംസന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുടെ ഗൂഡാലോചനയാണ് എ.ഡി.ജി.പി റാങ്കിലുള്ള ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി ഉയര്‍ത്തിയതെന്നായിരുന്നു പരാതിക്കാരനായ പായ്ച്ചിറ നവാസ് കോടതിയില്‍ ആരോപിച്ചിരുന്നത്.
ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നലെ  റിപ്പോര്‍ട്ട് നല്‍കിയില്ല. 15 ദിവസം ആവശ്യപ്പെട്ട വിജിലന്‍സ് നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി  വിശദമായ വാദം കേട്ടതിനു ശേഷം എല്ലാ രേഖകളും ഫയലുകളും ഈ മാസം പത്തൊന്‍പതിനു മുന്‍പ് ഹാജരാക്കാന്‍ വിജിലന്‍സിന്റെ ചുമതലയുള്ള ആഭ്യന്തര സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍കോഴ, സോളാര്‍ എന്നീ കേസുകളില്‍ യു.ഡി.എഫ് നേതാക്കളെ രക്ഷിക്കാനാണ് ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയതെന്ന ആരോപണവും പരാതിക്കാരന്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ബാര്‍കോഴ അട്ടിമറിച്ചതില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago