HOME
DETAILS

അഖിലേന്ത്യ പൊലിസ് സയന്‍സ് കോണ്‍ഗ്രസിന് ഇന്ന് തുടക്കം

  
backup
December 07 2016 | 19:12 PM

%e0%b4%85%e0%b4%96%e0%b4%bf%e0%b4%b2%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8

തിരുവനന്തപുരം: ഈ വര്‍ഷത്തെ അഖിലേന്ത്യ പൊലിസ് സയന്‍സ് കോണ്‍ഗ്രസ് ഇന്നും, നാളെയും തിരുവനന്തപുരത്ത് നടക്കും. പൊലിസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നവീന ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമാണ് ബ്യൂറോ ഓഫ് പൊലിസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എല്ലാവര്‍ഷവും പൊലിസ് സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
രണ്ടുദിവസത്തെ സമ്മേളനത്തില്‍ കുറ്റാന്വേഷണം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയുടെ പങ്ക്, തീവ്രവാദപ്രവര്‍ത്തനങ്ങളും മൗലികവാദ പ്രവര്‍ത്തനങ്ങളും തടയുന്നതിന് ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഉപയോഗം, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് അപായരഹിതമാര്‍ഗങ്ങള്‍, റോഡപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കുന്നതിനുള്ള ഗതാഗത മാനേജ്‌മെന്റ് തുടങ്ങിയ സെഷനുകളും നൂതനാശയങ്ങള്‍ പങ്കുവയ്ക്കുന്ന ഓപ്പണ്‍ഹൗസും നടക്കും.
കോവളം കെ.ടി.ഡി.സി സമുദ്രയില്‍ ഇന്നു രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. എം. വിന്‍സന്റ് എം.എല്‍.എ  അധ്യക്ഷനാകും. ബി.പി.ആര്‍ ആന്‍ഡ് ഡി ഡയരക്ടര്‍ ജനറല്‍ എം.സി ബോര്‍വാന്‍കര്‍ ആമുഖ പ്രഭാഷണം നടത്തും. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, രാജീവ്ഗാന്ധി ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ.എം. രാധാകൃഷ്ണപിള്ള സംസാരിക്കും.
സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വാഗതവും എ.ഡി.ജി.പി ഡോ.ബി. സന്ധ്യ നന്ദിയും പറയും. നാളെ വൈകിട്ട് മൂന്നിന് സമാപനസമ്മേളനം കേരള ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. ബി.പി.ആര്‍ ആന്‍ഡ് ഡി ഡയരക്ടര്‍ ജനറല്‍ എം.സി ബോര്‍വാന്‍കര്‍ അധ്യക്ഷനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിക്കു മറുപടി നല്‍കി ഖാര്‍ഗെ;  100 ദിന പദ്ധതി വില കുറഞ്ഞ പിആര്‍ സ്റ്റണ്ട്

Kerala
  •  a month ago
No Image

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ 

Kerala
  •  a month ago
No Image

വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ

Kerala
  •  a month ago
No Image

പൊലിസ് മാതൃകയിൽ എം.വി.ഡിക്ക് ഇനി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്

Kerala
  •  a month ago
No Image

കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബി.ജെ.പി എം.എൽ.സി

Kerala
  •  a month ago
No Image

പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും നാളെ വയനാട്ടില്‍ 

Kerala
  •  a month ago
No Image

കേസ് ഡയറി തുറന്നതായി ഇ.ഡി  അറിയിച്ചത് മൂന്നര വർഷം മുമ്പ്; അന്വേഷണം എങ്ങുമെത്തിയില്ല

Kerala
  •  a month ago
No Image

വയനാട്ടിൽ സ്വപ്നക്കോട്ടകൾ കെട്ടി മുന്നണികൾ

Kerala
  •  a month ago
No Image

കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു 

Kerala
  •  a month ago