ഐ.എന്‍.റ്റി.യു.സി. ഓഫീസിന് ശിലയിട്ടു
ആലപ്പുഴ : ഐ.എന്‍.റ്റി.യു.സി.ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസ് പുതുക്കിപ്പണിയുന്നതിന് സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരന്‍ ശിലാസ്ഥാപനം നടത്തി.
ആലപ്പുഴ കൊത്തുവാള്‍ചാവടി പാലത്തിന് സമീപം നൂറ് വര്‍ഷത്തില്‍പരം പഴക്കമുള്ള കെട്ടിടത്തിലാണ് ജില്ലാ കമ്മറ്റി ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നത്. ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം നിയുക്ത ഡി.സി.സി. പ്രസിഡന്റ് എം.ലിജുവിന്റെ ആദ്യ പൊതുപരിപാടികൂടിയായിരുന്നു. സമ്മേളന വേദിയില്‍ എത്തിയ എം.ലിജുവിന് തൊഴിലാളികളും നേതാക്കളും ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്. യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ എ.എ.ഷുക്കൂര്‍ തന്റെ കാലയളവില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് രണ്ട് ആസ്ഥാനമന്ദിരങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതും കെ.കരുണാകരന്‍, സി.എം.സ്റ്റീഫന്‍, ബി.കെ.നായര്‍ തുടങ്ങിയ ട്രേഡ് യൂണിയന്‍ മഹാരഥന്മാരുടെ സാനിധ്യം കൊണ്ട് ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന ഐ.എന്‍.റ്റി.യു.സിക്ക് ആഫീസ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്താന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നതായി ഷുക്കൂര്‍ പറഞ്ഞു.യോഗത്തില്‍ എം.ലിജു, എ.കെ.രാജന്‍, ജി.ബൈജു, ബാബു ജോര്‍ജ്ജ്, കൃഷ്ണവേണി ശര്‍മ്മ, കെ.ദേവദാസ്, റീനാസജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."