പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഹരിത കേരളം പദ്ധതിക്ക് തുടക്കമായി
തുറവൂര്‍: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഹരിത കേരളം പദ്ധതിക്ക് തുടക്കമായി.അരുര് ഗ്രാമപഞ്ചായത്തിലെ പൊതു മാര്‍ക്കറ്റില്‍ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എ എം.ആ രീഫ് എം.എല്‍.എ.നിര്‍വഹിച്ചു.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല തമ്പി അധ്യക്ഷത വഹിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.റ്റി.വിനോദ് ,എന്നിവര്‍ പ്രസംഗിച്ചു. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണറു വൃത്തിയാക്കല്‍, നാടന്‍ കംപോസ്റ്റ് ,വൃക്ഷതൈ നടീല്‍, കുളം, തോട് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍, ബ്ലോക്കിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.സലീല അറിയിച്ചു.
എഴുപുന്ന ഗ്രാമപഞ്ചായത്തിലെ ഹരിത കേരളം പദ്ധതിക്ക് തോട് വൃത്തിയാക്കി. പഞ്ചായത്ത് പ്രസിഡന്റ് എസ്.റ്റി.ശ്യാമളകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ.ജോണപ്പന്, പഞ്ചായത്തം ഗ ങ്ങളായ ബിന്ദു ഷാജി, എന്‍.കെ.രാജീവന്, പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."