HOME
DETAILS
MAL
ഫയലുകള്‍ മലയാളത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം
backup
December 09 2016 | 21:12 PM
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളിലെ ഫയലുകള്‍ മലയാളത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് ചീഫ് സെക്രട്ടറി.
സെക്രട്ടേറിയറ്റ്, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖല, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം നിര്‍ദേശം ബാധകമാണ്.
ഭാഷാമാറ്റ പുരോഗതി പൂര്‍ണമാക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം. ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, കത്തിടപാടുകള്‍ എന്നിവയും മലയാളത്തിലായിരിക്കണമെന്നും സര്‍ക്കുലറിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."