HOME
DETAILS
MAL
പുതിയ കലുങ്ക് നിര്‍മാണത്തിനിടെ പഴയത് ഇടിഞ്ഞു
backup
December 09 2016 | 22:12 PM
ചെറുപുഴ: പാക്കഞ്ഞിക്കാട് കലുങ്ക് നിര്‍മാണത്തിനിടെ പഴയ കലുങ്കിന്റെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ചെറുപുഴ-ആലക്കോട് റൂട്ടിലെ പാക്കഞ്ഞിക്കാടെ കലുങ്കിന്റെ മണ്ണിടിഞ്ഞു വീണാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടത്. കലുങ്കിന്റെ ഒരു ഭാഗം പൊളിച്ചു നീക്കി പുതിയത് നിര്‍മിക്കുന്നതിനിടെ പഴയതിന്റെ അടിഭാഗത്തുനിന്നു മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.
മണ്ണ് നീക്കി ചെറു വാഹനങ്ങള്‍ കടത്തിവിടാനുള്ള സംവിധാനം ഉണ്ടാക്കുകയും പിന്നീട് കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൂട്ടിയിട്ട് അപകടസ്ഥിതി ഒഴിവാക്കി വാഹന ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."