ബസ് സ്റ്റാന്റ് നിര്‍മാണ സ്ഥലത്തുള്ള മണ്ണ് നിക്ഷേപിക്കുന്നത് വയലില്‍
കരുവാരകുണ്ട്: കിഴക്കേ തലയിലെ ബസ് സ്റ്റാന്റ് നിര്‍മാണ സ്ഥലത്തു നിന്നും നീക്കം ചെയ്യുന്ന മണ്ണ് സമീപത്ത് മൂന്നു വിള നെല്‍കൃഷി നടത്തികൊണ്ടിരുന്ന പാടത്ത് നിക്ഷേപിച്ചത് വിവാദമാകുന്നു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് നിര്‍മിക്കുന്ന ഈ ബസ്സ്റ്റാന്റ് നിര്‍മാണം നടക്കുന്നത് കുന്നിടിച്ചു നിരത്തിയ സ്ഥലത്താണ്. ഇവിടെ നിന്നു നീക്കം ചെയ്യുന്ന മണ്ണ് മൂന്നു വിളവരെ കൃഷി നടത്തികൊണ്ടിരുന്ന നെല്‍പാടങ്ങളിലാണു നിക്ഷേപിക്കുന്നത്. ഇത് ഭൂമാഫിയയുടെ കളിയാണെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
വീടുവക്കാന്‍ ഒന്‍പത് സെന്റ് പാടം (തണ്ണീര്‍ടം) മണ്ണിട്ടു നികത്തുവാന്‍ അധികൃതരുടെ പക്കല്‍ നിന്നും രേഖ കൈവശപെടുത്തിയതിനു ശേഷം അതിന്റെ മറവില്‍ ഒരേക്കറോളം പാടം മണ്ണിട്ടുനികത്തുകയാണുണ്ടായതെന്നും റവന്യൂ സംഘം കണ്ടെത്തി. അധികൃതരുടെ മൂക്കിനു തഴെ നടക്കുന്ന നിയമ ലംഘനങ്ങള്‍ അവര്‍ കണ്ടില്ലന്നു നടിക്കുകയാണന്നും ആക്ഷേപമുണ്ട്. കിഴക്കേതലയിലെ രണ്ടാമത്തെ ബസ് സ്റ്റാന്റ് നിര്‍മാണവും വിവാദത്തിലാണ്. എല്ലാ സൗകര്യങ്ങളുമടങ്ങിയ ബസ് സ്റ്റാന്റ നിലവിലുള്ളപ്പോഴാണ് തൊട്ടടുത്ത് വീണ്ടും ഒരു ബസ് സ്റ്റാന്റ് കൂടി നിര്‍മിക്കുന്നതെന്നും ഇതിന്നു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഭൂമാഫിയകളാണന്നും ഇവരെ സഹായിക്കുവാനുള്ള നിലപാടാണ് ഗ്രാമപഞ്ചായത്തധികൃതര്‍ സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്. കിഴക്കേതല, കണ്ണത്ത്, പുന്നക്കാട്, കുട്ടത്തി തുടങ്ങി മലയോര മേഖലയുടെ വിവിധയിടങ്ങളില്‍ പാടങ്ങള്‍ കരഭൂമിയാക്കുകയും അതിനുനുള്ള ശ്രമങ്ങളും നടന്നു വരുന്നു. ഇതിനു പിന്നില്‍ വന്‍ ഭൂ മാപ്പിയ സംഘങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്. കാലാവസ്ഥാ വ്യതിയാനവും മഴയുടെ ലഭ്യത കുറവും മൂലം മഴക്കാലത്തില്‍ തന്നെ കിണറുകളിലും തോടുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. പ്രദേശത്തെ തണ്ണീര്‍തടങ്ങള്‍ കൂടി മണ്ണിട്ടു മൂടിയാല്‍ വേനലാരംഭത്തിലേ ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."