HOME
DETAILS
MAL
നൈക്കി- ബാഴ്‌സ കരാര്‍ പുതുക്കിയത് 190 മില്യണ്
backup
May 22 2016 | 04:05 AM
ബാഴ്‌സലോണ: പ്രമുഖ കായിക ബ്രാന്‍ഡായ നൈക്കിയുമായുള്ള കരാര്‍ സ്പാനിഷ് ഫുട്‌ബോള്‍ ക്ലബായ ബാഴ്‌സലോണ പുതുക്കി. ചരിത്രത്തിലെ വമ്പന്‍ തുകകളിലൊന്നാണ് ഇതിലൂടെ ബാഴ്‌സ സ്വന്തമാക്കിയത്. 190 മില്യണാണ് പുതിയ കരാറിലൂടെ ബാഴ്‌സയ്ക്ക് ലഭിക്കുക. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് ഈ തുക. കൃത്യമായ തുകയെത്രയാണെന്ന് ക്ലബിന്റെ ജനറല്‍ അസംബ്ലിയില്‍ പ്രഖ്യാപിക്കും. അതേസമയം ആഗോള്‍ ഫുട്‌ബോളിലെ നാഴികകല്ലെന്നാണ് കരാര്‍ പുതുക്കലിനെ ക്ലബ് വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."