ഉപജില്ലാ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് പരിസമാപ്തി
കണിയാപുരം
വെഞ്ഞാറമൂട്: കണിയാപുരം വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ തോന്നയ്ക്കല്‍ ഗവ. എച്ച്.എസ്.എസ് ജേതാക്കളായി. ഗവ. എച്ച്.എസ്.എസ് അയിരൂപ്പാറ രണ്ടാംസ്ഥാനവും മുസ്‌ലിം ഗേള്‍സ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കഴക്കൂട്ടം ഗവ. എച്ച്.എസ്.എസും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പോത്തന്‍കോട് എല്‍.വി.എച്ച്.എസ്.എസും യു.പി വിഭാഗത്തില്‍ പോത്തന്‍കോട് സെന്റ്‌തോമസ് സ്‌കൂളും എല്‍.പി വിഭാഗത്തില്‍ കണിയാപുരം ഗവ. യു.പി.എസുമാണ് ഒന്നാമതെത്തിയത്.
ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ അല്‍ഉതുമാന്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് ഒന്നാംസ്ഥാനം.യു.പി വിഭാഗം അറബിക് കലോത്സവത്തില്‍ അല്‍ ഉതുമാന്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളും എല്‍.പി അറബിക് കലോത്സവത്തില്‍ കന്യാകുളങ്ങര ഗവ. എല്‍.പി സ്‌കൂളും ഒന്നാമതെത്തി.
സംസ്‌കൃതം കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ കാട്ടായിക്കോണം ഗവ. യു.പി സ്‌കൂളിനാണ് ഒന്നാംസ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പോത്തന്‍കോട് എല്‍.വി.എച്ച്.എസ് ഒന്നാമതെത്തി.
വര്‍ണാഭമായ ഘോഷയാത്രയ്‌ക്കൊടുവില്‍ നടന്ന സമാപന സമ്മേളനം ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്കുള്ള സമ്മാനദാനവും എം.എല്‍.എ നിര്‍വഹിച്ചു. കന്യാകുളങ്ങര ബോയിസ് എച്ച്.എസ് പ്രധാനാധ്യാപിക ജസീന്താള്‍ അധ്യക്ഷയായി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്‍, ാെകാഞ്ചിറ റഷീദ്, ഇര്‍ഷാദ് കന്യാകുളങ്ങര, പള്ളിക്കല്‍ നസീര്‍, തേക്കട അനില്‍കുമാര്‍, അനസുല്‍ റഹ്മാന്‍, എസ്. ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.
നെടുമങ്ങാട്:
നെടുമങ്ങാട്: ആര്യനാട് ഗവ. വി ആന്റ് എച്ച്.എസ്.എസില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടന്നുവന്ന നെടുമങ്ങാട് സബ് ജില്ലാ കലോത്സവത്തിന് തിരശീല വീണു.എല്‍.പി.വിഭാഗത്തില്‍ നെടുമങ്ങാട് ഗവ.എല്‍.പി.എസും യു.പി വിഭാഗത്തില്‍ നെടുമങ്ങാട് ദര്‍ശന എച്ച്.എസ്.എസും ഹൈസ്‌കൂളില്‍ നെടുമങ്ങാട് ദര്‍ശന എച്ച്.എസ്.എസും വെള്ളനാട് ഗവ.വി.എച്ച്.എസ്.എസും ഒന്നാം സ്ഥാനം പങ്കിട്ടു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഉഴമലയ്ക്കല്‍ ശ്രീനാരായണ എച്ച്.എസ്.എസ് ഒന്നാമതെത്തി.
സംസ്‌കൃത കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ വെള്ളിയന്നൂര്‍ പി.എസ്.എന്‍.എം.യു.പി.എസും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വെള്ളനാട് ഗവ.വി.എച്ച്.എസ്.എസും ഒന്നാമതെത്തി.
അറബിക് കലോത്സവം എല്‍.പി.വിഭാഗത്തില്‍ വെള്ളൂര്‍ക്കോണം ഗവ.എല്‍.പി.എസും യു.പി.വിഭാഗത്തില്‍ ഉഴമലയ്ക്കല്‍ ശ്രീനാരായണ എച്ച്.എസ്.എസും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അരുവിക്കര ഗവ.എച്.എസ്.എസും ഒന്നാമതെത്തി.
ആര്യനാട് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാമിലാ ബീഗം അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗങ്ങളായ വി.ബിജു മോഹന്‍, ആനാട് ജയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, പഞ്ചായത്ത് പ്രസിഡന്റുമാരായ ആനാട് സുരേഷ്, എ. റഹീം, ദീഷിത്ത്, ക്രിസ്റ്റില്‍രാജന്‍, എ ഇഒ എം.രാജ് കുമാര്‍, എം.എല്‍.കിഷോര്‍, ചൂഴ ഗോപന്‍, എം.എ.അന്‍സാരി, കെ.എസ്.സുഗതന്‍, കെ.കെ.രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കിളിമാനൂര്‍
കിളിമാനൂര്‍: മൂന്ന് ദിവസമായി പോങ്ങനാട് ഗവ ഹൈസ്‌കൂളില്‍ നടന്നുവന്ന കിളിമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു. കടുവയില്‍ കെ.ടി.സി.ടി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കിളിമാനൂര്‍ ഗവ എച്ച്.എസ്.എസും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കിളിമാനൂര്‍ ആര്‍.ആര്‍.വി.ജി.എച്ച്.എസ്.എസ് ഉം ഓവറോള്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ കെ.ടി.സി.ടി, എസ്.കെ.വി.യു.പി.എസ് പുല്ലയില്‍, വി.യുപി.എസ് വെള്ളല്ലൂര്‍ ഒന്നാമതെത്തി. എല്‍.പി വിഭാഗത്തില്‍എം.എം.യു.പി.എസ്., മടവൂര്‍ ഗവ. എല്‍.പി.എസ്, ടൗണ്‍ യു.പി.എസ്, കെ.ടി.സി.ടിഎന്നീ സ്‌കൂളുകള്‍ ഒന്നാമതെത്തി.
സമാപന സമ്മേളനം അഡ്വ. ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കിളിമാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ബി.പി മുരളി മുഖ്യ പ്രഭാഷകനായി.
കിളിമനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ.വി ജയരാജ് അവാര്‍ഡ് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. രാജലക്ഷ്മി അമ്മാള്‍, ഗിരിജാ ബാലചന്ദ്രന്‍, എം. രഘു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എല്‍. ശാലിനി, മാലതിഅമ്മ, ജി. ഹരികൃഷ്ണന്‍, ബിന്ദു എല്‍, സിനി എസ്.എസ്, ജെ. സജികുമാര്‍, എം. വേണുഗോപാല്‍, എസ് അനിത, എല്‍. ലുപിത, സുജാത ജോര്‍ജ്, സുരേഷ്ബാബു, സജി എസ്.എസ്, ഷാജുമോള്‍ ബീനാ വേണുഗോപാല്‍, ടി.എം അനിത തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."