നോട്ടുനിരോധനത്തിനുകാരണം മോദിയിലെ ഏകാധിപതി: എം.എം ഹസന്‍
ശബരി ആശ്രമത്തില്‍ നിന്ന് ആരംഭിച്ച സെക്യുലര്‍ മാര്‍ച്ച് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു
പാലക്കാട്: വര്‍ഗീയ ഫാസിസത്തെ പ്രോത്സാഹിപ്പിച്ച് അധികാരം നിലനിര്‍ത്താന്‍ ശ്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാധിപതിയായി മാറിയതു കൊണ്ടാണ് നോട്ടുകള്‍ പിന്‍വലിക്കാന്‍ ധൈര്യം കാണിച്ചതെന്ന് ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം.എം ഹസന്‍ പറഞ്ഞു. പാലക്കാട് ജില്ലാ ജനശ്രീ മിഷന്‍ സംഘടിപ്പിച്ച സെക്യുലര്‍ മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ച് കോട്ടമൈതാനിയിലെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തെ തകര്‍ത്ത് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ എല്ലാ മതേതതര ജനാധിപത്യ ശക്തികളും ഒരുമിച്ച് നില്‍ക്കണമെന്ന് ഹസന്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ പി ബാലഗോപാല്‍ അധ്യക്ഷനായിരുന്നു. ഷാഫി പറമ്പില്‍ എം എല്‍ എ സംസാരിച്ചു.
പാലക്കാട് ജനശ്രീ മിഷന്‍ ചെയര്‍മാന്‍ പി ബാലഗോപാലിന്റെ നേതൃത്വത്തില്‍ അകത്തേത്തറ ശബരി ആശ്രമത്തില്‍ നിന്ന് ആരംഭിച്ച സെക്യുലര്‍ മാര്‍ച്ച് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു.
സ്വന്തം സമ്പാദ്യം ബാങ്കില്‍ നിന്നെടുക്കാന്‍ കഴിയാതെ ക്യൂവില്‍ നിന്ന് കുഴഞ്ഞു വീഴുന്ന ഇന്ത്യാക്കാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന ഗവണ്‍മെന്റാണ് നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നരേന്ദ്രമോദി നോട്ടുകള്‍ പിന്‍വലിച്ച് ഇന്ത്യക്കാര്‍ക്ക് ഇരുട്ടടി അടിച്ചുവെന്നും കെ ശങ്കരനാരായണന്‍ കൂട്ടിച്ചേര്‍ത്തു.
ജനശ്രീ ചെയര്‍മാന്‍ എം എം ഹസന്‍, ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, കെ പി സി സി സെക്രട്ടറി സി ചന്ദ്രന്‍, ജനശ്രീ മിഷന്‍ സെക്രട്ടറി ബി എസ് ബാലചന്ദ്രന്‍, ചന്ദ്രവല്ലി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി വി പാപ്പച്ചന്‍, കെ ഹബീബ്, പി പി വിനോദ്കുമാര്‍, എം ആര്‍ സത്യന്‍, സി എന്‍ ശിവദാസ്, കെ ശ്രീനിവാസന്‍, ആര്‍ ശ്രീജിത്ത്, വി എ നാസര്‍, എം സമീന, ജുമാന അസീം, കെ കെ സോഫിയാമ്മ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."