നോട്ട് നിരോധനം: കാര്‍ഷിക മേഖലക്ക് കനത്ത തിരിച്ചടി
റായ്ഗഡ്: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ തക്കാളി കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ റോഡില്‍ കൊണ്ടിട്ട് പ്രതിഷേധിച്ചു. ഛത്തിസ്ഗഡിലെ തക്കാളി കര്‍ഷകരാണ് തങ്ങളുടെ ഉല്‍പന്നങ്ങള്‍ റോഡിലുപേക്ഷിച്ച് പ്രതിഷേധിച്ചത്. സംസ്ഥാനത്ത് ഒരു കിലോ തക്കാളിക്ക് 50പൈസയായി വില ഇടിഞ്ഞിരിക്കുകയാണ്. നോട്ട് നിരോധനത്തെതുടര്‍ന്നാണ് വിലയിടിവിലേക്ക് എത്താന്‍ കാരണമായതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
4,200 ഹെക്ടര്‍ ഭൂമിയിലാണ് തക്കാളി കൃഷി ചെയ്തിട്ടുള്ളത്. കൃഷി ചെയ്ത 4,000 കര്‍ഷകരും അവരുടെ കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലാണ് ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്. പെട്ടെന്ന് നശിച്ചുപോകുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനം ഒരുക്കുമെന്ന് 2010ല്‍ മുഖ്യമന്ത്രി രമണ്‍ സിങ് പ്രഖ്യാപിച്ചിരുന്നു. ആറ് വര്‍ഷം കഴിഞ്ഞിട്ടും പ്രഖ്യാപനം വാക്കുകളിലൊതുങ്ങിയെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ഇതേ രീതിയിലുള്ള പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."