HOME
DETAILS

കണ്‍സ്യൂമര്‍ഫെഡ് അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സിന്റെ പ്രത്യേക യൂനിറ്റ്

  
backup
December 12 2016 | 01:12 AM

%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b5%82%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ab%e0%b5%86%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4-2

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന അഴിമതികളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്നതിനു മാത്രമായി വിജിലന്‍സിന്റെ പ്രത്യേക യൂനിറ്റ് രൂപീകരിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഈ നിര്‍ദേശത്തിനു സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായാണ് സൂചന.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 34 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ മുന്‍ ചീഫ് മാനേജര്‍ ജയകുമാറിനും റീജണല്‍ മാനേജര്‍ സ്വിഷ് സുകുമാരനും എതിരെ മാത്രമാണ് വകുപ്പുതല നടപടി ഉണ്ടായത്. ബാക്കി ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും ഉന്നത സ്ഥാനങ്ങളില്‍ തുടരുന്നുണ്ട്.
ഓപ്പറേഷന്‍ അന്നപൂര്‍ണ എന്നപേരില്‍ കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും മൂന്നുവര്‍ഷമായി  നടപടിയുണ്ടായിട്ടില്ല. ഇതിനുപുറമേ കണ്‍സ്യൂമര്‍ഫെഡിലെ കമ്പ്യൂട്ടര്‍വത്കരണം, നീതി, നന്മ സ്റ്റോറുകളിലെ അഴിമതി എന്നിവസംബന്ധിച്ച പതിനഞ്ചോളം കേസുകളും വിജിലന്‍സിന്റെ അന്വേഷണപരിധിയിലാണ്.
നിലവില്‍ ഒരു വകുപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഏറ്റവും കൂടുതലുള്ളത് കണ്‍സ്യൂമര്‍ഫെഡിലാണ്. ഇതില്‍ ഇരുപതെണ്ണം ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായശേഷം രജിസ്റ്റര്‍ ചെയ്തതാണ്. നിലവില്‍ തിരുവനന്തപുരം കേന്ദ്രമാക്കിയാണ് വിജിലന്‍സിന്റെ രണ്ട് സ്‌പെഷ്യല്‍ യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നത്.
ഇതുമൂലം മധ്യകേരളത്തിലെയും വടക്കന്‍ കേരളത്തിലെയും കേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ജേക്കബ് തോമസ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കണ്‍സ്യൂമര്‍ഫെഡ് അഴിമതി അന്വേഷിക്കുന്നതിനുമാത്രമായി പ്രത്യേക യൂനിറ്റ് എന്ന വിജിലന്‍സിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago