ഭിക്ഷാടന മാഫിയകള്‍ക്കെതിരേ കൂട്ടായ്മകള്‍ സജീവമാകുന്നു
കൊടുവള്ളി: വര്‍ധിച്ചുവരുന്ന ഭിക്ഷാടന മാഫിയകള്‍ക്കെതിരേ ഓമശ്ശേരിയില്‍ ജനകീയ കൂട്ടായ്മകള്‍ ശക്തമാകുന്നു. ഓമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ഇത്തരം സംഘങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. വീടുകള്‍ കയറിയുള്ള യാചനകള്‍ പലപ്പോഴും കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ വരെയെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
സേവ് ഓമശ്ശേരി എന്ന പേരില്‍ ആരംഭിച്ച കൂട്ടായ്മ ടൗണിലും പരിസര പ്രദേശങ്ങളിലും പ്രത്യേക നിരീക്ഷണ സംഘങ്ങള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. റസിഡന്റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
മേലേ ഓമശ്ശേരി നന്മ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പി.എ ഹുസൈന്‍ മാസ്റ്റര്‍ ക്ലാസിനു നേതൃത്വം നല്‍കി. അബൂബക്കര്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. യു.കെ ഇബ്രാഹിം അധ്യക്ഷനായി. വി.കെ മുനീര്‍, പി.വി നജീബ്, കെ.കെ ഷമീര്‍, സി.കെ ബഷീര്‍, എം.കെ ഷമീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."