ബാലവേല: അഞ്ച് കുട്ടികളെ മോചിപ്പിച്ചു
കട്ടപ്പന: ബാലവേലക്കെത്തിച്ച പശ്ചിമ ബംഗാള്‍ സ്വദേശികളായ അഞ്ച് ബാലന്മാരെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. പിന്നീട് ഇവരെ ജില്ലാ ശിശു ക്ഷേമ സമിതിക്ക് മുമ്പില്‍ ഹാജരാക്കി.
കട്ടപ്പന ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്ന ലോറിയില്‍ തിങ്കളാഴ്ച രാത്രിയാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ കണ്ടത്. 14 നും 15 നും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍. ഇതില്‍ നാല് പേര്‍ പശ്ചിമബംഗാള്‍ സ്വദേശികളും ഒരാള്‍ ജാര്‍ഘണ്ട് അതിര്‍ത്തിയില്‍ താമസിക്കുന്ന ആളുമാണ്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലിസ് അഞ്ച് കുട്ടികളെയും പിടികുടി ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാന്‍ പി.ജി ഗോപാലകൃഷ്ണന് മുമ്പില്‍ ഹാജരാക്കി. കുട്ടികളുടെ കൈവശം തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നില്ല . തമിഴ്‌നാട് രജിസ്‌ട്രേഷനില്‍ ഉള്ളതാണ് ലോറി.
തങ്ങളുടെ രക്ഷിതാക്കള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നാണ് കുട്ടികള്‍ പറയുന്നത്. രക്ഷിതാക്കള്‍ വരുന്നതുവരെ ഇവരെ തിരുവഞ്ചിയൂര്‍ ബാലമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ ജില്ലാ ശിശുക്ഷേമസമിതി ഉത്തരവിട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."