രാജ്യപുരോഗതിക്ക് സൗഹൃദമനസ് അനിവാര്യം: സാബിഖലി തങ്ങള്‍
തൊടുപുഴ: ഇന്ത്യാ മഹാരാജ്യത്തിന്റെ പുരോഗതിക്കും നന്മയ്ക്കും മതമൈത്രി കാത്തുസൂക്ഷിക്കാനും സൗഹൃദമനസ്സ് അനിവാര്യമാണെന്നും മതങ്ങളെ പരസ്പരം ബഹുമാനിച്ചും ആദരിച്ചും പോയവരാണ് മുന്‍ഗാമികളെന്നും പാണക്കാട് സെയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച മദ്ഹുറസൂല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസിഹിഷ്ണുതയും വെറുപ്പും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമൂഹം വിട്ടു നില്‍ക്കണമെന്നും ജീവിതമേഖലയിലുള്ള അശാന്തിക്ക് പരിഹാരം പ്രവാചകചര്യ മുറുകെപിടിക്കലാണെന്നും തങ്ങള്‍ പറഞ്ഞു.
'പുണ്യ റസൂലിലേക്കുള്ള പാത' എന്ന വിഷയത്തില്‍ മഅ്മൂന്‍ ഹുദവി വണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്മായില്‍ മൗലവി പാലമലയുടെ അധ്യക്ഷതയില്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ സഅദി സ്വാഗതം ആശംസിച്ചു.
അഹ്‌ലുസുന്ന സ്റ്റേറ്റ് കണ്‍വീനര്‍ കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍ ആമുഖപ്രഭാഷണം നടത്തി. സ്വാലിഹ് അന്‍വരി ചേകന്നൂര്‍ പ്രവാചകപ്രകീര്‍ത്തന സദസിനും ഹൈദര്‍ ഉസ്താദ് കുന്നം പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. അബ്ദുള്‍ കബീര്‍ റഷാദി, മദ്ഹുറസൂല്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. കെ.ബി. അബ്ദുല്‍ അസീസ് നന്ദി പറഞ്ഞു.
ഹാഷിം ബാഖവി, ഹനീഫ് കാശിഫി, പി.ഇ. മുഹമ്മദ് ഫൈസി, പി.എസ്. സുബൈര്‍, ഷാജഹാന്‍ മൗലവി, പി.ഇ. ഹുസൈന്‍, പി.എസ്. അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ കരിം മൗലവി വണ്ണപ്പുറം, അലിക്കുഞ്ഞ് വാത്ത്‌ശ്ശേരി, അഡ്വ. സി.കെ. ജാഫര്‍, സി.ഇ. മെതീന്‍ഹാജി, കെ.എം. പരീത്ഹാജി കക്കാട്, നിസാര്‍ മലങ്കര, അബുഹാജി മലങ്കര, അന്‍ഷാദ് കുറ്റിയാനി, അഷ്‌റഫ് അഷ്‌റഫി, അബ്ദുല്‍ കബീര്‍ മൗലവി ഉണ്ടപ്ലാവ്, എം. എം. ഫതഹുദ്ദീന്‍, അന്‍സാര്‍ ഏഴല്ലൂര്‍, മൊയ്തു കുനിയില്‍, ഹൈദ്രു ഹാജി, അബ്ദുള്‍ കരിം ഫൈസി, ഷാഫി ഫൈസി, മുഹമ്മദ് സ്വാബിര്‍ അഹ്‌സനി, അബ്ദുള്‍ കരിം അന്‍വരി, സിദ്ധിഖ് ബാഖവി, ഹബീബുള്ള മൗലവി കുന്നം, അബ്ദുറഹ്മാന്‍ പുഴക്കര, ഷിഹാബുദ്ദീന്‍ വാഫി, മൂസ മൗലവി, പി.എസ്. മുഹമ്മദ്, എ.ബി.സെയ്തലവി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."