നബിദിന പരിപാടി ഡി.വൈ.എഫ്.ഐ അലങ്കോലമാക്കി
പൊന്നാനി: വെളിയങ്കോട് വെസ്റ്റ് മുഹിയുദ്ധീന് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ കീഴിലെ മദ്റസയായ മുഈനുദ്ധീന് മദ്റസത്തുല്‍ അറബിയയിലെ കുട്ടികളുടെ നബിദിന കലാപരിപാടി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയതായി പരാതി. 12ന് രാത്രി നടന്ന കലാപരിപാടിയില്‍ കുട്ടികളുടെ ഡിസ്പ്ലേ എന്ന പരിപാടിയില്‍ എസ്.കെ.എസ്.ബി.വിയുടെ പതാക ഉപയോഗിച്ചതിനെ ചോദ്യം ചെയ്താണ് വെളിയങ്കോട് തണ്ണിത്തുറയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തുവന്നത്. എസ്.ബി.വിയുടെ പതാക പരിപാടിയില്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ഉസ്താദ്മാരെ അസഭ്യം പറയുകയുമായിരുന്നു.
തുടര്‍ന്ന് പരിപാടി അവതരിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല. ഇതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ഇനി നടക്കാനുള്ള കലാപരിപാടികള്‍ ഒഴിവാക്കി പ്രധാനാധ്യാപകന് മാമു മുസ്ലിയാര് പരിപാടി പിരിച്ചുവിടുകയായിരുന്നു. സ്ഥാപിച്ച കാലം മുതല്‍ ഈ മഹല്ലും മദ്റസയും സമസ്തയുടെ കീഴിലാണു പ്രവൃത്തിക്കുന്നത്. എന്നാല്‍ ഇത്തവണ പ്രശ്നമുണ്ടാക്കിയത് 16 നു നടക്കുന്ന മഹല്ല് ഭാരവാഹികളെ തെരഞ്ഞടുക്കുന്ന ജനറല്‍ ബോഡി യോഗം കൂടി മുന്‍കൂട്ടി കണ്ടാണെന്നത് ദുരൂഹമാണ്. കാന്തപുരത്തിന്റെ സംഘടനാ പ്രവര്‍ത്തകനാണ് ഡി.വൈ.എഫ്.ഐയുടെ ഈ നീക്കത്തിനു പിന്നില്‍. ഇതേ യൂനിറ്റ് ഡി.വൈ.എഫ്.വൈ പ്രവര്‍ത്തകര്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇതിനു അടുത്ത പ്രദേശമായ അയിരൂര്‍ ക്ഷേത്ര ഉത്സവവും ആയുധങ്ങളുമായി പോയി സംഘര്‍ഷമുണ്ടാക്കി അലങ്കോലമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."