കുമരംപുത്തൂര്‍ ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍ അനുശോചിച്ചു
മനാമ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ശൈഖുനാ കുമരംപുത്തൂര്‍ ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി, വിവിധ ഏരിയാ കമ്മറ്റികള്‍, ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ കമ്മറ്റി, സമസ്ത വിഷന്‍, സമസ്ത മദ്‌റസ പിടിഎ കമ്മറ്റി എന്നിവര്‍ അനുശോചിച്ചു.
സമസ്ത പ്രസിഡന്റ് എന്ന പദവിയില്‍ മഹത്തായ ആദര്‍ശ പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ച അദ്ധേഹത്തിന്റെ നേതൃപാടവവും സമസ്ത നേരിട്ട് നടത്തുന്ന സ്ഥാപനമായ ജാമിഅ നൂരിയ്യ അറബിക് കോളേജിലെ മുദരിസ് എന്ന നിലയിലുള്ള അദ്ധേഹത്തിന്റെ പാണ്ഢിത്യവും വ്യക്തി വിശുദ്ധിയും വിവിധ നേതാക്കള്‍ അനുസ്മരിച്ചു.
സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴിലുള്ള മുഹറഖ് സമസ്താലയത്തില്‍ മീലാദ് ദിന പ്രോഗ്രാമുകള്‍ പുരോഗമിക്കുന്‌പോയാണ് ഉസ്താദിന്റെ വഫാത്ത് വിവരം എത്തിയത്. ഉടനെ പ്രസ്തുത ചടങ്ങ് ഉസ്താദിനു വേണ്ടിയുള്ള പ്രാര്‍ത്ഥനാ മജ് ലിസായി മാറി.
സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിലുള്ള മയ്യിത്ത് നമസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും ഇന്ന് രാത്രി 10 മണിക്ക് മനാമയിലെ ഗോള്‍ഡ് സിറ്റിയിലുള്ള സമസ്ത ആസ്ഥാനത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
കൂടാതെ വാരാന്ത്യ ദിനത്തില്‍ നടക്കുന്ന പതിവ് സ്വലാത്ത് മജ് ലിസിനോടൊപ്പം വിവിധ ഏരിയകളിലും മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടത്താന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."