സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
കൊച്ചി: സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷിതത്വത്തിന്റെ വിവിധ വശങ്ങള് മനസിലാക്കി കൊടുക്കുവാനായി വല്ലാര്‍പാടം ബസിലിക്ക കുടുംബ യൂനിറ്റ് കേന്ദ്ര കമ്മിറ്റിയും ഡി.പി വേള്‍ഡ് കൊച്ചിയും സംയുക്തമായി വല്ലാര്‍പാടത്തെ മിഖായേല്‍ കൊറയ ഹാളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിനുവേണ്ടി സമൂഹത്തിന് എന്തുചെയ്യുവാന്‍ കഴിയുമെന്ന് നിശാന്തിനി പറഞ്ഞു.
പ്രതികരിക്കുകയും സമൂഹം കൂട്ടായ്മ കാണിക്കുകയും ചെയ്താല്‍ പല പ്രശ്നങ്ങളും ഒഴിവാകുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ഈ കാലഘട്ടത്തില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുവാനായി നിലവിലുള്ള വിവിധ നിയമങ്ങളും, സംവിധാനങ്ങളും അഡ്വ. ഷെറി ജെ തോമസ് തന്റെ ക്ലാസില്‍ വിശദമാക്കി.
മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജന് ഉദ്ഘാടന പ്രസംഗത്തില്‍ പൊതുരംഗത്തെ തന്റെ ജീവിതാനുഭവങ്ങളും പഞ്ചായത്തിന്റെ സ്ത്രീ സുരക്ഷാ സംവിധാനങ്ങളും വിശദീകരിച്ചു. വല്ലാര്‍പാടം ബസിലിക്കയിലെ ഫാദര്‍ ജോസഫ് തണ്ണിക്കോട്ട് അധ്യക്ഷ പ്രസംഗവും, പഞ്ചായത്ത് മെമ്പര്‍ അഡ്വ. എല്‍സി ജോര്‍ജ്ജ് ആശംസകളും നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."