മഹല്ലുകളില്‍ ഐക്യം തകര്‍ക്കുന്നവരെ കരുതിയിരിക്കണം: എസ്.കെ.എസ്. എസ്.എഫ്
കാസര്‍കോട്: കടമ്പാര്‍ പ്രദേശത്ത് സംഘടനാ പ്രശ്‌നങ്ങള്‍ കുത്തി പൊക്കി മനഃപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി മഹല്ല് ജമാഅത്തിന്റെ കെട്ടുറപ്പു നശിപ്പിക്കാന്‍ ശ്രമിക്കുന്ന വിഘടന പ്രവര്‍ത്തനങ്ങളെയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും കരുതിയിരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, മഞ്ചേശ്വരം മേഖലാ പ്രസിഡന്റ് ഇസ്മാഈല്‍ അസ്ഹരി, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജെ എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുമായി ബന്ധപ്പെട്ട് കേരളത്തിലെ പല മഹല്ലുകളിലും വിവാദങ്ങളുണ്ടാവാറുണ്ടെങ്കിലും ഇരു വിഭാഗത്തിന്റെയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ മഹല്ല് പരിധിക്കുള്ളില്‍ ഔദ്യോഗികമായി ഉണ്ടാവാന്‍ പാടില്ലെന്ന കമ്മിറ്റി തീരുമാനം നടപ്പില്‍ വരുത്തി മഹല്ല് അംഗങ്ങള്‍ മാതൃക കാട്ടുന്നതിനിടയിലാണു കാന്തപുരം വിഭാഗം ഈ തീരുമാനം ലംഘിച്ചു പാണക്കാട് സയ്യിദുമാരെയും മതരാഷ്ട്രീയ നേതാക്കളെയും തീവ്രമായി വിമര്‍ശിക്കാറുള്ള വഹാബ് സഖാഫി മമ്പാടിനെ കൊണ്ട് വന്ന് പ്രദേശത്ത് അരക്ഷിതാവസ്ഥയും അനൈക്യവും വിതച്ചതെന്നും ഇതു കടുത്ത അനീതിയാണെന്നും നേതാക്കള്‍ ആരോപിച്ചു.
പരുക്കേറ്റവരെ നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സൈബര്‍ വിങ് ചെയര്‍മാന്‍ പി.എച്ച് അസ്ഹരി, കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര എന്നിവരും ആശുപത്രിയിലുള്ളവരെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."