പ്രവാസി ഭാരതീയ പുരസ്കാരം രണ്ട് സഊദി പ്രവാസികള്‍ക്കും
ജിദ്ദ: ഇക്കൊല്ലത്തെ പ്രവാസി ഭാരതീയ പുരസ്കാരത്തിന് അര്‍ഹരായത് സഊദിയിലുളള രണ്ട് ഇന്ത്യക്കാര്‍. റിയാദിലെ ഹിന്ദുസ്ഥാനി ബസം ഇ ഉര്‍ദുവിന്റെ അധ്യക്ഷനായ മുഹമ്മദ് അബ്ദുല്‍ റഹ്മാനും പെട്രോ റാബില്‍ നിന്നുളള മെക്കാനിക്കല്‍ എന്‍ജിനീയറായ ശേഷു കുമാര്‍ പിത്താനിയുമാണ് പുരസ്കാരത്തിന് അര്‍ഹരായത്.
അബ്ദുല്‍ റഹ്മാന് എന്‍ജിനീയറും സാമൂഹികപ്രവര്‍ത്തകനുമാണ്. ഇരുവരും സഊദിയിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
എല്ലാവര്‍ഷവും ജനുവരി ഒമ്പതിനാണ് പ്രവാസി ഭാരതീയ ദിവസം ആഘോഷിക്കുന്നത്. വിദേശരാജ്യങ്ങളിലുളള ഇന്ത്യക്കാര്‍ രാജ്യത്തിന് നല്കുന്ന സംഭാവനയെ ആദരിക്കാനായാണ് ഈ ദിനം ആഘോഷിക്കുന്നത്. ബംഗളൂരുവിലാണ് പതിനാലാമത് പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങുകള്‍ നടക്കുക. വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുളള അവസരം കൂടിയാണിത്. ഇക്കൊല്ലം പതിനഞ്ച് ഇന്ത്യാക്കാരെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി അവാര്‍ഡിനായി തെരഞ്ഞെടുത്തിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."