ക്വാറിക്ക് അനുമതി: കോടതിയെ മറയാക്കി എല്‍.ഡി.എഫ് നാണം മറക്കുകയാണെന്ന്
അരീക്കോട്: ഊര്‍ങ്ങാട്ടീരി പഞ്ചായത്തില്‍ ചെക്കുന്ന് മലയിലെ വിനോദസഞ്ചാര കേന്ദ്രമായ കൊല്ലംകൊല്ലി വെള്ളച്ചാട്ടത്തിന് സമീപം പുതുതായി തുടങ്ങുന്ന ക്വാറിക്കെതിരേ ജനവികാരമുയര്‍ന്നപ്പോള്‍ കോടതിവിധി മറയാക്കി എല്‍.ഡി.എഫ് നാണം മറക്കുകയാണെന്ന് ഊര്‍ങ്ങാട്ടീരി പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അധികാരത്തിലേറിയാല്‍ പഞ്ചായത്ത്പരിധിയില്‍ ക്വാറിക്കും ക്രഷറിനും അനുമതി നല്‍കുകയില്ലെന്ന് പ്രകടന പത്രികയില്‍ പറഞ്ഞവര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. പഞ്ചായത്ത് വികസനസ്ഥിരസമിതി അധ്യക്ഷന്റെ ഉടമസ്ഥതയിലുള്ളതാണ് പുതിയ ക്വാറി. ക്വാറിക്ക് അനുമതി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന വ്യാജ പ്രചരണം നടത്തി യു.ഡി.എഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് എല്‍.ഡി.എഫ് ശ്രമം. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാക്കളായ സി.ടി അബ്ദുറഹ്മാന്‍, പി.കെ അബ്ദുറഹ്മാന്‍, എം.പി മിര്‍ഷാദ്, കെ.കെ ഉബൈദുല്ല, വി.പി റഹൂഫ്, ടി.വി മുഹമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."