വാഹനാപകട മരണം: മൂന്നു കേസുകളില്‍ 23 ലക്ഷം നല്‍കാന്‍ വിധി
വടകര: വാഹനാപകട മരണം സംബന്ധിച്ച കേസുകളില്‍ നഷ്ടപരിഹാരമായി ലക്ഷം നല്‍കാന്‍ വടകര മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജ് എം.ജെ പത്മിനി ഉത്തരവിട്ടു. ചോറോട് കുന്നിയുള്ളതില്‍ ജയേഷ്‌കുമാര്‍ (38) മരിച്ച കേസില്‍ 11,20,500 രൂപ ഒമ്പതു ശതമാനം പലിശയും കോടതിചെലവും ചേര്‍ത്ത് അവകാശികള്‍ക്കു നല്‍കണം. 2012 ഒക്ടോബര്‍ 25ന് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കവെ പുഞ്ചിരിമില്ലില്‍ ലോറി തട്ടി മരിച്ച കേസിലാണ് വിധി. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
തിരുനെല്‍വേലി സ്വദേശി സുബ്ബയ്യ പാണ്ഡ്യന്‍ പെരുവാട്ടുംതാഴെ വച്ച് മോട്ടോര്‍ സൈക്കിള്‍ തട്ടി മരിച്ചകേസില്‍ 7,49,000 രൂപ ഒമ്പതു ശതമാനം പലിശയും കോടതിചെലവും ചേര്‍ത്തു നല്‍കാനും ഉത്തരവായി. 2013 ഒക്ടോബര്‍ പത്തിനായിരുന്നു അപകടം. നാഷനല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2014 മാര്‍ച്ച് മൂന്നിനു സീയം ഹോസ്പിറ്റലിനു സമീപം കണ്ണൂക്കര സ്വദേശി മഠത്തില്‍ കുന്നുമ്മല്‍ ഭാസ്‌കരന്‍ (60) ബസിടിച്ചു മരിച്ച കേസില്‍ 5,04, 000 രൂപ പലിശയും ചെലവും ചേര്‍ത്ത് അവകാശികള്‍ക്ക് നല്‍കണം. നാഷനല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ട പരിഹാരം നല്‍കേണ്ടത്. എല്ലാ കേസിലും ഹരജിക്കാര്‍ക്കു വേണ്ടി അഡ്വക്കറ്റ് പി.പി സുനില്‍ കുമാര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."