HOME
DETAILS
MAL
വണ്ടിചെക്ക് നല്കിയ സംഭവം: മാരുതി ചിറ്റ്സ് എം.ഡി അറസ്റ്റില്‍
backup
December 16 2016 | 23:12 PM
കൂത്തുപറമ്പ്: ചിട്ടിയില്‍ അടച്ച പണത്തിനു പകരം വണ്ടിചെക്ക് നല്കിയ സംഭവത്തില്‍ മാരുതി ചിറ്റ്സ് എം.ഡി അറസ്റ്റില്‍. കല്പറ്റയിലെ മാരുതി ചിറ്റ്സ് എം.ഡി ഇ.കെ സുശീല്‍ കുമാറിനെയാണ് പേരാവൂര്‍ എസ്.ഐ പി.കെ ദാസ് അറസ്റ്റു ചെയ്തത്. നെടുംപൊയില്‍ തെറ്റുവഴിയിലെ മണപ്പാട്ടി വീട്ടില്‍ പ്രമോദിന്റെ പരാതിയിലാണ് കേസ്. സമാനമായ മറ്റൊരു കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സുശീല്‍ കുമാര്‍. കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ ഇന്നലെ ജയിലിലെത്തിയാണ് പൊലിസ് അറസ്റ്റു രേഖപ്പെടുത്തിയത്. 1,47,250 രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പണത്തിനു പകരമായി പ്രമോദിനു ചെക്ക് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."