പ്രവാസത്തിന്റെ നോവുണര്‍ത്തുന്ന ഓര്‍മകളവശേഷിപ്പിച്ച് ഖാദര്‍ ഇനി ഓര്‍മ
ചാവക്കാട്: പ്രവാസത്തിന്റെ നോവുണര്‍ത്തുന്ന ഓര്‍മകളവശേഷിപ്പിച്ച് ഖാദര്‍ക്ക ഇനി ഓര്‍മ. കാല്‍ നൂറ്റാണ്ടോളം ഗള്‍ഫിലും പത്ത് വര്‍ഷത്തോളം ബാംഗളൂരുവിലും പ്രവാസിയായിരുന്ന കടപ്പുറം അഞ്ചങ്ങാടി സ്വദേശി ആശുപത്രിക്ക് സമീപം കാവുങ്ങല്‍ അബ്ദുല്‍ ഖാദറിന്റെ (72) ജീവിത കഥ പലവട്ടം വാര്‍ത്തയായതാണ്. ഏറ്റവുമടുവില്‍ വൃദ്ധദിനമായ കഴിഞ്ഞ ഒക്ടോബറിലും അദ്ദേഹം വാര്‍ത്തയായിരുന്നു. മൂന്ന് മാസത്തോളം താലൂക്കാശുപത്രിയില്‍ കഴിഞ്ഞ ഖാദറിനെ കേച്ചേരി മുണ്ടത്തിക്കോട് സ്‌നേഹാലായത്തിലേക്ക് മാറ്റുമ്പോഴായിരുന്നു അത്. സ്‌നേഹാലത്തിലെ മൂന്ന് മാസത്തെ താമസത്തിനൊടുവില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് അന്ത്യമുണ്ടായത്. സ്ഥാപനത്തിന്റെ അധികൃതരറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം അനുജന്‍ ഹമീദ് മോന്‍ ഏറ്റുവാങ്ങി കടപ്പുറം ഉപ്പാപ്പ പള്ളി ഖബര്‍സ്ഥാനില്‍ വൈകുന്നേരം അഞ്ചോടെ മറവ് ചെയ്തു.
വീടും സ്വത്തും സമ്പാദ്യവും നഷ്ടപ്പെട്ട് എടക്കഴിയൂരിലെ ഒരു കടമുറിയില്‍ ഏഴുവര്‍ഷത്തെ ഏകാന്തവാസത്തിലായിരുന്നു. നാട്ടുകാരായ മജീദ്, ബഷീര്‍, അയ്യത്തയില്‍ കാസിം എന്നിവരുടെ സഹായത്താല്‍ ജീവിച്ച ഖാദര്‍ ഒടുവില്‍ എഴുന്നേറ്റ് നടക്കാനും ഇരിക്കാനുമാകാത്ത അവസ്ഥയിലായപ്പോഴാണ് ചാവാക്കട് താലൂക്കാശുപത്രിയിലാകുന്നത്. നാട്ടിലെ കഷ്ടപ്പാടുകള്‍ക്കിടയില്‍ കുടുംബത്തിന്റെ അരച്ചാണ്‍ വയറിനുള്ള അന്നത്തിനുള്ള വക തേടി കള്ള ലോഞ്ചുകളിലൂടെ മരുഭൂവിലത്തെിയ ആദ്യകാല പ്രവാസികളിലൊരാളാണ് അബ്ദുല്‍ ഖാദര്‍. എയര്‍ കണ്ടീഷന്‍ വ്യാപകമല്ലാത്ത കാലത്തെ പൊള്ളു ചൂടിലും മരം കോച്ചു തണുപ്പിലും കഷ്ടപ്പെട്ട് ചെറുതെങ്കിലും നിരാശപെടാത്ത സമ്പാദ്യവുമായാണ് തിരിച്ചത്തെിയത്.
അബ്ദുല്‍ ഖാദറിന് ഭാര്യയും നാല് പെണ്‍മക്കളും സഹോദരങ്ങളുമുണ്ട്. ഭാര്യയെ മൊഴി ചൊല്ലിയിട്ടുണ്ട്. സഹോദരങ്ങള്‍ ഇടക്കിടെ വന്ന് അഞ്ഞൂറും ആയിരവും നല്‍കി പോകാറുണ്ടെന്നല്ലാതെ മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പരിസരവാസികള്‍ ആരോപിച്ചിരുന്നു. മക്കളും ഖാദറിനെ തിരിഞ്ഞു നോക്കിയിട്ടേയില്ല. നേരത്തെ അബ്ദുല്‍ഖദാറിന്റെ ദാരുണാവസ്ഥയുടെ വാര്‍ത്ത പുറത്തു വന്നതറിഞ്ഞ് ഇഷ്ടപ്പെടാതെ ചില അടുത്ത ബന്ധുക്കള്‍ പ്രതിഷേധവുമായത്തെിയതും ഒരിക്കല്‍ ഖാദര്‍ വ്യക്തമാക്കിയിരുന്നു. ജീവിതത്തില്‍ ഏറെ യാതനകള്‍ അനുഭവിച്ചയാളായിരുന്നു അദ്ദേഹം. ആദ്യകാല ഗള്‍ഫ് പ്രവാസികളുടെ ലോഞ്ച് യാത്രകളിലെ ചരിത്രം തന്നയൊണ് ഖാദറിനും യാത്രാരംഭത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പറയാനുണ്ടായിരുന്നത്. 1960ല്‍ ഗുജറാത്തിലെ തുറമുഖം വഴിയായിരുന്നു ഗള്‍ഫിലേക്കുള്ള ലോഞ്ച് യാത്ര.
പൊലിസും പട്ടാളവും കാണാതെ അബൂദബിയിലെത്തെി അഞ്ചു വര്‍ഷത്തോളം നാടുകാണാതെ കഷ്ടപ്പാടുകള്‍ നിറഞ്ഞ പലവിധ ജോലികള്‍. പാസ്‌പോര്‍ട്ടും മതിയായ രേഖയുമില്ലാതെ നാട്ടിലേക്ക് പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ അബൂദബി പൊലിസ് പിടികൂടി കടല്‍ മാര്‍ഗം നാടുകടത്തിയത് പാക്കിസ്ഥാനിലേക്ക്. 1965 ലെ ഇന്‍ഡോ പാക്ക് യുദ്ധം നടക്കുന്ന കാലം. പാക്ക് പട്ടാളം കയ്യില്‍പ്പെട്ട ഈ 'ഹിന്ദുസ്ഥാനി ചാരനെ' പിടിച്ച് ജയിലിലടക്കുകയും ചെയ്തു.
14 വര്‍ഷത്തെ പാക്ക് ജയില്‍ വാസത്തിന് അറുതി വന്നത് ഇന്ത്യയും പാക്കിസ്ഥാനും പിടികൂടിയ യുദ്ധത്തടവുകാരെ പരസ്പരം കൈമാറിയപ്പോള്‍. നാട്ടിലത്തെി പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് കുറേകാലം ഒമാനില്‍ ജോലി ചെയ്ത ശേഷം പിന്നയെും അബൂദബിയിലത്തെി. ഗള്‍ഫില്‍ ടെലവിഷന്‍ ചാനല്‍ ആരംഭിച്ച കാലം. ചാനല്‍ കമ്പനിയില്‍ ഔട്ട് ഡോര്‍ യൂനിറ്റിലെ കേബിള്‍ മാനായിരുന്നു കുറേക്കാലം. പിന്നീടാണ് ബാംഗളൂരുവിലെത്തെിയത്. 10 വര്‍ഷത്തോളം അവിടേയും ജോലി ചെയ്തു. പ്രവാസ ജീവിതത്തിന്റെ സമ്പാദ്യമായി 25 സെന്റ് സ്ഥലവും വീടും 60,000രൂപയുമുണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടപ്പോഴാണ് എടക്കഴിയൂരിലെ സീതിസാഹിബ് സ്‌കൂളിനു സമീപത്തെ പീടിക മുറിയിലത്തെിയത്. എടക്കഴിയൂരിലെയും കടപ്പുറം അഞ്ചങ്ങാടിയിലേയും പൗര പ്രമുഖര്‍ ഇടപെട്ട് ഖാദറിനെ പരിചരിക്കാന്‍ കൊണ്ടുപോകാനാവശ്യപ്പെട്ട് നടത്തിയ ശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല.
ഒടുവില്‍ പത്ര വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ചാവക്കാട് താലൂക്ക് ലീഗല്‍ സര്‍വിസസ് വളണ്ടിയര്‍ ശശി പഞ്ചവടിയുടെ ഇടപെടല്‍ വിഷയം കോടതിയിലത്തെിച്ചു. ലീഗല്‍ സര്‍വിസസ് ചെയര്‍മാന്‍ ഖാദറിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നോട്ടിസയച്ച് വിളിപ്പിച്ചു. ആര്‍ക്കും താല്‍പര്യമില്ല കൊണ്ടുപോകാനെന്ന് അവര്‍ കോടതിയില്‍ എഴുതി നല്‍കി. അങ്ങനെ കോടതിയുടെ നിര്‍ദേശത്തോടെയാണ് കേച്ചേരിയിലെ സ്‌നേഹാലയത്തിലത്തെുന്നത്. സ്വന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു അബ്ദുല്‍ ഖാദര്‍. ആരുടെയും ആശ്രയമില്ലാതെ ലോകത്തേക്കാണ് ഇന്നലെ ഖാദര്‍ യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."