ആളിയാര്‍ വെള്ളം: കേരളസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ നിന്നും അര്‍ഹതപ്പെട്ട വെള്ളം ലഭ്യമാക്കാന്‍ പൊള്ളാച്ചിയില്‍ ചേര്‍ന്ന സംയുക്ത ജല ക്രമീകരണ ബോര്‍ഡ് യോഗത്തില്‍ കേരളത്തിന് അര്‍ഹതപ്പെട്ട ജലം നല്കാന് തയ്യാറാവാത്ത സാഹചര്യത്തില്‍ കേരളാസര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടു വെള്ളം കിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയ കര്‍ഷക സമാജം യോഗം ആവശ്യപ്പെട്ടു.
കേരളത്തിന് നല്‍കാനുള്ള വെള്ളം ഇപ്പോഴും പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ ഉണ്ടെന്നിരിക്കെ, തമിഴ്നാട് കേരളത്തിന് വെള്ളം നല്‍കാതെ വഞ്ചിക്കുകയാണ്. ഡിസംബര്‍ അവസാനം വരെ വെള്ളം കിട്ടിയില്ലെങ്കില്‍ ചിറ്റൂര്‍, പാലക്കാട് മേഖലയില്‍ കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥ വരും. അതിനാല്‍ മുഖ്യമന്ത്രി ഇടപെട്ട് കര്‍ഷകര്‍ക്ക് വെള്ളം ലഭ്യമാകണം. പി.സി. ശിവനാരായണന്‍ അധ്യക്ഷനായി. മുതലാംതോട് മണി, സി.എസ് ഭഗവല്‍ദാസ്, എസ്. സുഗതന്, ദേവന് ചേറാപ്പൊറ്റ, സി.കെ. രാമദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."