HOME
DETAILS

ചെള്ള് പനിക്കെതിരേ ജാഗ്രത പുലര്‍ത്തണം: ഡി.എം.ഒ

  
backup
December 17 2016 | 00:12 AM

%e0%b4%9a%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%8d-%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0

 

കൊല്ലം: ചിഗര്‍മൈറ്റ് എന്നറിയപ്പെടുന്ന ചെറിയ ഇനം ചെള്ളുകളുടെ കടിയേറ്റ് ഉണ്ടാകുന്ന ചെള്ള് പനി അഥവാ സ്‌ക്രബ് ടൈഫസ് എന്ന രോഗത്തിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി ഷേര്‍ളി അറിയിച്ചു.
പുല്ലും പുല്‍ച്ചെടികളും വെട്ടുന്നവര്‍ക്കും പുല്‍ത്തകിടികളില്‍ ഇരിക്കുന്നവര്‍ക്കും ഇത്തരം ചെള്ളുകടിയേല്‍ക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഇത്തരം പ്രദേശങ്ങളില്‍ ഇടപെഴുകുന്ന എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയവയുട ശരീരത്തില്‍ ചെള്ളുകള്‍ പ്രവേശിക്കുന്നതിനും അവയിലൂടെ മനുഷ്യര്‍ക്ക് രോഗബാധ ഉണ്ടാകുവാനും സാധ്യതയുണ്ട്. ചിഗര്‍മൈറ്റുകളുടെ കടിയേറ്റ് 10 മുതല്‍ 12 ദിവസങ്ങള്‍ കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്.
കടിയേറ്റ ഭാഗത്ത് ചുവന്ന് തടിച്ച പാടുകളും ഉണ്ടാകും. കക്ഷം, തുട, അടിവയര്‍ ചേരുന്ന ഭാഗം, അരക്കെട്ട്, ജനനേന്ദ്രീയങ്ങള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളില്‍ ഇത്തരം പാടുകള്‍ ഉണ്ടാകും. ഇവ പിന്നീട് വൃണമായി മാറും. വിറയലോട് കൂടിയ പനി, തലവേദന, കണ്ണിന് ചുവപ്പ്, കഴലവീക്കം, പേശി വേദന, ചുമ, ന്യൂമോണിയ എന്നിവയാണ് രോഗലക്ഷണങ്ങള്‍. തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയുണ്ടായാല്‍ മരണംവരെ സംഭവിക്കാം. വീട്ട് പരിസരത്തുള്ള പാഴ്‌ച്ചെടികള്‍ വെട്ടി വൃത്തിയാക്കുക, പുല്‍ത്തകിടിയുമായി അടുത്തിടപഴകുന്നവര്‍ ചെള്ള് കടിയേല്‍ക്കാത്ത രീതിയിലുള്ള വസ്ത്രം ധരിക്കുക, ഇത്തരം സ്ഥലങ്ങളില്‍ തുണി ഉണക്കാതിരിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. രോഗലക്ഷണം കണ്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണം. രോഗ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് പ്രതിരോധമായി ഡെക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago
No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago