കെ.എസ്.ആര്.ടി.സി ജീവനക്കാരെ അവഗണിക്കരുത്
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്കാന് സര്‍ക്കാര്‍ നടപടി എടുക്കണം. എല്ലാം മാസവും ശമ്പളം ലഭിക്കാന്‍ ജീവനക്കാര്‍ സമരം നടത്തേണ്ടി വരുന്ന സ്ഥിതിയുണ്ടാകാന്‍ ഇനിയും സര്‍ക്കാര്‍ അനുവദിച്ചു കൂടാ. എല്ലാ സര്‍ക്കാര്‍ ജീവനക്കാരെ പോലെ തന്നെ കെ.എസ്.ആര്. ടി.സിയിലെ ജീവനക്കാര്‍ക്കും വീടും കുടുംബവും ഉണ്ടെന്ന വസ്തുത സര്‍ക്കാര്‍ മറക്കരുത്.
അവരുടെ കുട്ടികള്‍ക്ക് പഠനത്തിനുള്ള ചെലവും നല്ല ആഹാരം വാങ്ങി നല്‍കാനും കൃത്യസമയത്ത് ശമ്പളം ലഭിച്ചാലേ നടക്കൂ. മാസാമാസം ശമ്പളം ലഭിക്കാതെ വരുന്നതോടെ ജീവനക്കാരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകുകയാണ്. ഇനിയും ലോണ്‍ എടുത്ത് കടങ്ങള്‍ വീട്ടുകയെന്നല്ലാതെ ലാഭത്തില്‍ അല്ല എങ്കിലും കുറച്ചു കൂടി മെച്ചപ്പെട്ട ധനകാര്യ സ്ഥിതിയില്‍ ഈ സ്ഥാപനം എത്താന്‍ എന്ത് ചെയ്യാന്‍ കഴിയും എന്നത് സര്‍ക്കാരും മറ്റ് മാനേജ്മെന്റ് പ്രതിനിധികളും കൂടി അടിയന്തരമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."