വോള്‍വോയുടെ വി 40, വി 40 ക്രോസ് കണ്‍ട്രി കാറുകള്‍ പുറത്തിറക്കി
കൊച്ചി: ആകര്‍ഷകമായ രൂപവും മികച്ച സുരക്ഷാസൗകര്യങ്ങളുമായി വോള്‍വോയുടെ പരിഷ്‌കരിച്ച വി 40, വി 40 ക്രോസ് കണ്‍ട്രി കാറുകള്‍ നിരത്തിലിറക്കി. സ്‌കാന്‍ഡിനേവിയന്‍ രൂപകല്‍പ്പനയും പ്രശസ്തമായ തോര്‍സ് ഹാമര്‍ ഹെഡ്‌ലൈറ്റുകളുമാണ് ഇവയുടെ പ്രത്യേകത. നിലവില്‍ വോള്‍വോ എക്‌സ്‌സി 90, വോള്‍വോ എസ് 90 തുടങ്ങിയ മോഡലുകളില്‍ മാത്രമാണ് ഇത്തരം ഹെഡ്‌ലൈറ്റുകള്‍ ലഭ്യമാകുന്നത്. പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിനൊപ്പം 3 എസ് സൗകര്യത്തോടെ കേരള വോള്‍വോ ഷോറൂമിനും കൊച്ചിയില്‍ തുടക്കമായി.
ആഡംബരവാഹനരംഗത്ത് തുടര്‍ച്ചയായ മാറ്റങ്ങളുടെ പരിണതഫലമാണ് പുതിയ വോള്‍വോ വി 40, വി 40 ക്രോസ് കണ്‍ട്രി വാഹനങ്ങള്‍. വി 40 നിരയില്‍, കാര്‍ വ്യവസായ രംഗത്ത് തന്നെ ഇതാദ്യമായി, വഴിയാത്രികരുടെ പോലും സുരക്ഷ ഉറപ്പാക്കുന്നതിനായി പെഡസ്ട്രിയന്‍ എയര്‍ബാഗുകള്‍ ലഭ്യമാക്കും.
ഇടക്കാല ലക്ഷ്യമായി പത്തുശതമാനം വിപണിവിഹിതം നേടാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പുതിയ മോഡലുകള്‍ പുറത്തിറക്കിയതെന്ന് വോള്‍വോ ഓട്ടോ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ടോം വോണ്‍ ബോസ്‌ടോഫ് പറഞ്ഞു. കരുത്തും ശേഷിയുമുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് എഫ്ഡബ്ല്യൂഡി ഡീസല്‍ എന്‍ജിനാണ് പരിഷ്‌കരിച്ച വി 40, വി 40 ക്രോസ് കണ്‍ട്രി കാറുകള്‍ക്ക്. വി 40 ഡി3 ആര്‍ ഡിസൈന്‍ കാറിന് 29.14 ലക്ഷം രൂപയും വി 40 സി.സി ഡി 3 ഇന്‍സ്‌ക്രിപ്ഷന്‍ കാറിന് 30 ലക്ഷം രൂപയുമാണ് കൊച്ചിയിലെ എക്‌സ്‌ഷോറൂം വില. വി 40 സി.സി ടി4 മൊമന്റത്തിന് 28 ലക്ഷം രൂപയാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."