HOME
DETAILS
MAL
വഖ്ഫ് സ്ഥാപനങ്ങള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം: ബാലാവകാശ കമ്മിഷന്
backup
December 17 2016 | 01:12 AM
തിരുവനന്തപുരം: കുട്ടികളെ പാര്‍പ്പിക്കുകയോ മതവിദ്യാഭ്യാസം നല്‍കുകയോ ചെയ്യുന്ന വഖ്ഫ് സ്ഥാപനങ്ങള്‍ നിയമാനുസൃത രജിസ്ട്രേഷനുപുറമേ 1995 ലെ വഖ്ഫ് നിയമത്തിലെ 35ാം വകുപ്പ് പ്രകാരം ബോര്‍ഡ് മുന്‍പാകെ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന് നിര്‍ദേശിച്ചു.
വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ക്രിമിനല്‍ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് കമ്മിഷന് നിര്‍ദ്ദേശം നല്കി. കമ്മിഷന് അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, മീന സി.യു എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. എറണാകുളം ജില്ലയിലെ ഒരു മദ്രസയില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് നല്കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."