സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വിതരണം നാളെ കോഴിക്കോട്ട്
തിരുവനന്തപുരം: ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് 5.30 ന് കോഴിക്കോട് ഇരിങ്ങല്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. മൂന്ന് വിഭാഗങ്ങളിലായി 25 അവാര്‍ഡുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. തിരഞ്ഞെടുത്ത വിദഗ്ദ സമിതിയെ കൊണ്ട് ടൂറിസം വകുപ്പ് തയാറാക്കിയ അവാര്‍ഡു ജേതാക്കളുടെ പ്രാഥമിക ലിസ്റ്റ് സര്‍ക്കാര്‍ തലത്തില്‍ ടൂറിസം സെക്രട്ടറി ചെയര്‍മാനായുള്ള ഉന്നതാധികാര കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
അവാര്‍ഡുകള്‍: മികച്ച ഇന്‍ ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍: മാര്‍വല്‍ ടൂര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം. 5 സ്റ്റാര്‍ ഡീലക്‌സ് ഹോട്ടല്‍ ക്രൗണ്‍പ്ലാസ കൊച്ചി, 5 സ്റ്റാര്‍ ഹോട്ടല്‍ ഉദയസമുദ്ര ലീഷര്‍ ബീച്ച് ഹോട്ടല്‍, കോവളം, 4 സ്റ്റാര്‍ ഹോട്ടല്‍ സ്‌പൈസ് വില്ലേജ് തേക്കടി, 3 സ്റ്റാര്‍ ഹോട്ടല്‍ മാരാരി ബീച്ച് ആലപ്പുഴ, ഹെറിറ്റേജ് ഹോട്ടലിനുള്ള പ്രത്യേക പരാമര്‍ശം കോക്കനട്ട് ലഗൂണ്‍, കുമരകം ആയുര്‍വേദ കേന്ദ്രത്തിനുള്ള അവാര്‍ഡ് സോമതീരം ആയുര്‍വേദ ബീച്ച് റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കോവളം, ഹോംസ്റ്റേയ്ക്കുള്ള അവാര്‍ഡ് കോക്‌നട്ട് ക്രീക്ക് ഫാം ആന്റ് ഹോംസ്റ്റേ, കുമരകം, സര്‍വിസ്ഡ് വില്ലയ്ക്കുള്ള അവാര്‍ഡ് ടീക് ടൗണ്‍ മലപ്പുറം. ഹോട്ടല്‍ മാനേജര്‍ക്കുള്ള അവാര്‍ഡ്: ജയ ചിത്ര, (സോമതീരം ആയുര്‍വേദ ബീച്ച് റിസോര്‍ട്ട്, കോവളം), സഞ്ജയ് കൗഷിക് (ക്രൗണ്‍ പ്ലാസ കൊച്ചി), ടൂറിസം ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള അവാര്‍ഡ്: കാറ്ററിങ് കോളജ് (മൂന്നാര്‍). ടൂറിസം റിപോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് ഡോ. കെ.സി കൃഷ്ണകുമാര്‍ (മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍). ടൂറിസം ഫോട്ടോഗ്രാഫിക്കുള്ള അവാര്‍ഡ് അരുണ്‍ ശ്രീധര്‍ (മലയാള മനോരമ ഫോട്ടോഗ്രാഫര്‍). കേരളാ ടൂറിസം മാഗസീനിനുള്ള അവാര്‍ഡ് എഫ്.എം മീഡിയാ ടെക്‌നോളജീസിന്റെ 'ആയുര്‍വേദ'യ്ക്കുമാണ്. ടൂറിസം രംഗത്തെ നൂതന പദ്ധതികള്‍ക്കുള്ള പ്രത്യേക പരാമര്‍ശം: അഡ്വഞ്ചര്‍ ഓണ്‍ വീല്‍സ്, മലപ്പുറം. ടൂറിസം രംഗത്തെ വിവര സാങ്കേതിക വിദ്യയുടെ മികച്ച ഉപയോഗത്തിനുള്ള അവാര്‍ഡ് സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, കോവളം, ദി ട്രാവല്‍ പ്ലാനേഴ്‌സ്, തിരുവനന്തപുരം. അഡ്വഞ്ചര്‍ ടൂറിസം ഓപ്പറേറ്റര്‍ക്കുള്ള അവാര്‍ഡ് കാലിപ്‌സോ അഡ്വഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി. ടൂറിസം ക്ലബിനുള്ള അവാര്‍ഡ്: സെന്റ് സേവിയേഴ്‌സ് കോളേജ് ഫോര്‍ വുമണ്‍ ആലുവ, ടൂറിസം ക്ലബ്ബ് ടീച്ചര്‍ കോ ഓര്‍ഡിനേറ്ററിനുള്ള അവാര്‍ഡ്: ഡോ. കെ. ഷെയ്ക് മുഹമ്മദ്, (എം.യു.എ കോളേജ് അധ്യാപകന്‍ മലപ്പുറം). ടൂറിസം ക്ലബ്ബ് സ്റ്റുഡന്‍സ് കോ ഓര്‍ഡിനേറ്റര്‍ക്കുള്ള പ്രത്യേക പരാമര്‍ശം നതാഷാ ബിജി ജോസഫ്(സെന്റ് സേവിയേഴ്‌സ് കോളേജ് ഫോര്‍ വുമണ്‍, ആലുവ) ടൂറിസം പൊലിസിനുള്ള അവാര്‍ഡ് സനല്‍കുമാര്‍, നോര്‍ത്ത് പറവൂര്‍. ലൈഫ് ഗാര്‍ഡിനുള്ള അവാര്‍ഡ് സി മഹേശ് എറണാകുളം. ടൂറിസം ഡെസ്റ്റിനേഷനുള്ള അവാര്‍ഡ് സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജ്, ഇരിങ്ങല്‍.
18 മുതല്‍ ജനുവരി അഞ്ച് വരെ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് സംഘടിപ്പിക്കുന്ന ഇന്റര്‍ നാഷനല്‍ ആട്‌സ് ആന്റ് ക്രാഫ്റ്റ് ഫെസ്റ്റിവെല്ലിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."