ജില്ലയിലെ ഗുരുതര ക്ഷയരോഗികള്‍ കൂടുതല്‍ ചിറ്റൂര്‍ മേഖലയില്‍
ചിറ്റൂര്‍: വായു മലിനീകരണവും പുത്തന്‍ ഭക്ഷണശീലത്തിന്റെയും ഭാഗമായി ഉണ്ടാവുന്ന ക്ഷയരോഗത്തിന്റെ പകര്‍ച്ച തുടങ്ങുന്ന അവസ്ഥയിലെ മള്‍ട്ടി ഡ്രഗ് റസിസ്റ്റന്‍സ് ട്യൂബര്‍കുലാസിസ് (എം.ഡി.ആര്‍.ടി.ബി.) ബാധിച്ചവരില്‍ മിക്കവരും ചിറ്റൂര്‍ മേഖലയില്‍. ക്ഷയരോഗത്തിന്റെ ത്രീവ്രതയുടെ അടിസ്ഥാനത്തില്‍ സാധരണ ടി.ബി. അഥവ ഡ്രഗ് റസിസ്റ്റന്‍സ് ട്യൂബര്‍കുലാസിസ് (ഡി.ആര്‍.ടി.ബി.), മള്‍ട്ടി ഡ്രഗ് റസിസ്റ്റന്‍സ് ട്യൂബര്‍കുലാസിസ് (എം.ഡി.ആര്‍.ടി.ബി.), എക്‌സ്ട്രീം ഡ്രഗ് റസിസ്റ്റന്‍സ് ട്യൂബര്‍കുലാസിസ് (എക്സ്സ് .ഡി.ആര്‍.ടി.ബി.) എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.
രോഗാവസ്ഥയുടെ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തി ഡോസു കുറഞ്ഞ മരുന്നുകള്‍ ഉപയോഗിച്ച് ആറുമാസത്തെ ചികിത്സയില്‍ മാറ്റാവുന്ന അവസ്ഥയാണ്. ആദ്യത്തെ സാധരണ ടി.ബി, എന്നാല്‍ കണ്ടെത്തുന്നതിന് വൈകിയ വേളയില്‍ ക്ഷയരോഗം മൂര്‍ചിച്ച് ശക്തിപെട്ട് ഒന്നിലധികം മരുന്നുകളുടെ കൂട്ടായ ചികിത്സയിലൂടെ മാത്രം സുഖപ്പെടുത്താവുന്ന അവസ്ഥയാണ് മള്‍ട്ടി ഡ്രഗ് റസിസ്റ്റന്‍സ് ട്യൂബര്‍കുലാസിസ് എന്ന രണ്ടാംഘട്ടം. ഒന്നിലധികം വര്‍ഷങ്ങള്‍ തന്നെ നീണ്ട പരിചരണം ആവശ്യമാണ് രോഗമുക്ത്തിക്ക്. ഒരാളില്‍നിന്ന് പതിനഞ്ച് പേര്‍ക്കുവരെ രോഗം പടരാവുന്ന അവസ്ഥയാണ് ഇതെന്ന് ആരോഗ്യവകുപ്പ് തന്നെ പറയുന്നുണ്ട്. രോഗബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യതതന്നെ കുറഞ്ഞ് മരണം സംഭവിക്കാവുന്ന അവസ്ഥയാണ് എക്‌സ്ട്രീം ഡ്രഗ് റസിസ്റ്റന്‍സ് ട്യൂബര്‍കുലാസിസ്.
ജില്ലയിലെ കണക്കുപ്രകാരം ഇപ്പോള്‍ 31 പേര്‍ക്ക് മള്‍ട്ടി ഡ്രഗ് റസിസ്റ്റന്‍സ് ട്യൂബര്‍കുലാസിസ് എന്ന രണ്ടാമത്തെ അവസ്ഥയിലുള്ള ക്ഷയരോഗം ഉണ്ടെന്ന് വകുപ്പ്തന്നെ സ്ഥിികരിച്ചിട്ടുണ്ട്. രോഗബാധിതരില്‍ 16 പേരും ചിറ്റൂര്‍ മേഖലയിലാണെന്നത് ഞെട്ടിക്കുന്ന സത്യമാണ്. മണ്ണാര്‍ക്കാട്, പാലക്കാട്, പട്ടാമ്പി, ആലത്തൂര്‍, ഒറ്റപ്പാലം, ചിറ്റൂര്‍ എന്നിങ്ങനെ ആറ് മേഖലയായി ആരോഗ്യവകുപ്പ് ക്ഷയരോഗ നിയന്ത്രണം നടത്തുന്നത്.
ക്ഷയരോഗബാധിതരെ ആദ്യഘട്ടത്തില്‍തന്നെ കണ്ടെത്തുന്നതില്‍ കാലതാമസം വന്നതാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയതെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. പട്ടഞ്ചേരി, പെരുമാട്ടി, നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, എരുത്തിയാമ്പതി, വടകരപതി എന്നീ പഞ്ചായത്തുകളിലെ 156 ഹരിജന്‍ കോളനികളിലും 81 പട്ടികവര്‍ഗ കോളനിവാസികളുടയും ആരോഗ്യം ഉറപ്പാക്കേണ്ടതും ഈ കേന്ദ്രത്തിലൂടെ തന്നെയാണ്.
34 കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലൂടെ ഇവിടെത്തെ ജനങ്ങളുടെ ആരോഗ്യ പരിപാലനവും ഉദ്യോഗസ്ഥരുടെ നിയന്ത്രണവും ഉറപ്പാക്കുന്നത് നന്ദിയോട് ആരോഗ്യ കേന്ദ്രത്തിലൂടെയാണ്. ചിറ്റൂര്‍ ബ്ലോക്കില്‍ മുപ്പത്തിനാല് ആരോഗ്യ ഉപകേന്ദ്രങ്ങലുള്ളതില്‍ എട്ടെണ്ണം പൂട്ടികിടക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷത്തോളമായി. പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപിച്ച ആറ് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളില്‍ മൂന്നെണ്ണവും പ്രവര്‍ത്തിക്കുന്നില്ല.
ഗ്രാമങ്ങളിലുള്ള കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിന് പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞകാലങ്ങളില്‍ ജില്ലയില്‍ ഡെങ്കിപ്പനിയും കോളറയും കൂടുതലായി കാണപ്പെട്ടതും ചിറ്റൂര്‍ മേഖലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."