സ്‌കൂള്‍തല ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രയോജനപ്പെടുത്തുന്നില്ല; ലാഭം കൊയ്ത് അക്ഷയ-കഫെ സെന്ററുകള്‍
പട്ടാമ്പി: വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച പ്ലസ് വണ്‍ ഏകജാലകത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും നെട്ടോട്ടത്തില്‍. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പിക്കുന്നതിന് വേണ്ടി രാവിലെ മുതല്‍ അക്ഷയ-കഫെ സെന്ററുകളില്‍ കയറിയിറങ്ങിയ രക്ഷിതാക്കള്‍ക്ക് അന്ന് നിരാശപ്പെടേണ്ടി വന്നു.
വെള്ളിയാഴ്ച ആറ് മണിക്ക് ശേഷമാണ് അപേക്ഷ സമര്‍പിക്കുന്നതിനുള്ള പേജ് സംവിധാനം നിലവില്‍ വന്നത്. എന്നാല്‍ ചില അക്ഷയസെന്ററുകളില്‍ വിദ്യാര്‍ഥികളുടെ പേരും രജിസ്റ്റര്‍ നമ്പറും മറ്റു വിവരങ്ങളും വെള്ളപേപ്പറില്‍ എഴുതി വാങ്ങി അപേക്ഷ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയത് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസമായി.
രണ്ട് പേജുള്ള അപേക്ഷ ഓണ്‍ലൈന്‍ പ്രിന്റൗട്ട് ഇനത്തില്‍ അ
ക്ഷയ സെന്ററുകളും കഫെ സെന്ററുകളും നിശ്ചിത തുക ഈടാക്കുന്നുണ്ട് . അതെ സമയം ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ അപേക്ഷ ഓണ്‍ലൈനിലായി സമര്‍പിക്കുവാന്‍ അപേക്ഷകര്‍ക്കു നല്‍കുവാന്‍ സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ്-ഇന്റര്‍നെറ്റ് സൗകര്യവും മറ്റു മാര്‍ഗ നിര്‍ദേശവും സ്‌കൂള്‍തല ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ കാര്യക്ഷമമാക്കണമെന്നാണ് നിര്‍ദേശം. ഇത് പ്രയോജനപ്പെടുത്താതെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും വട്ടം കറങ്ങുന്നത്. അതാത് പ്രിന്‍സിപ്പല്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണന്നുള്ള വിവരവും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിച്ചിരുന്ന വിദ്യാലയങ്ങളില്‍ നിന്ന് ഇത്തരമൊരു സംവിധാനത്തെ കുറിച്ച് അറിവ് കിട്ടിയിട്ടില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ സര്‍ക്കുലറിനെ കുറിച്ച് വ്യക്തമായ ധാരണകള്‍ ഇല്ലാത്തത് കൊണ്ടാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും മറ്റു ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ ആശ്രയിക്കുന്നതെന്ന് അധ്യാപകരും വിലയിരുത്തുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിച്ചിരുന്ന വിദ്യാലയങ്ങളില്‍ തന്നെ പത്താംക്ലാസിലെ ഫലം വന്നതിന് ശേഷം പ്ലസ് വണ്‍ ഏകജാലകത്തിനുള്ള സൗകര്യങ്ങള്‍ വിപുലമാക്കണമെന്ന ആവശ്യവും ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. അതെ സമയം, തുടര്‍ പഠനത്തിന് ഇത്തരം സംവിധാനങ്ങള്‍ സാധാരണക്കാരായ വിദ്യാര്‍ഥികളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. സാധാരണ രീതിയിലുള്ള ക്ലാസ് പ്രമോഷന്‍ പത്താം ക്ലാസിന് ശേഷവും ഗ്രേഡിന്റെ രീതി അനുസരിച്ച് നിലവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ഉള്ള വിദ്യാലയങ്ങളില്‍ പ്ലസ് വണ്‍ ക്ലാസുകളിലേക്ക് പ്രമോഷന്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ എടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."