വിമാനത്താവളം അടുത്ത ഏപ്രിലില്‍ പൂര്‍ത്തിയാക്കും: മന്ത്രി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തി 2017 ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാക്കി വിമാന സര്‍വിസുകള്‍ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു. വിമാനത്താവളത്തിന്റെ പ്രവൃത്തി വിലയിരുത്താന്‍ പദ്ധതി പ്രദേശത്തെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സമയബന്ധിതമായിട്ടാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. റണ്വേക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഭൂമി ഉടമകളുമായി ചര്‍ച്ച നടത്തി പരാതിക്കു ഇടനല്‍കാതെ ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്തെത്തിയ മന്ത്രിയെ കിയാല്‍ എം.ഡി വി തുളസിദാസ,് പ്രോജക്ട് എന്‍ജിനിയര്‍ ഷിബുകുമാര്‍ എന്നിവര്‍ സ്വീകരിച്ചു. മന്ത്രിക്കൊപ്പം കോണ്‍ഗ്രസ്സ് (എസ്സ്) നേതാക്കളായ പി.എ പ്രഭാകരന്, അണിയേരി അച്യുതന് എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."