മാധ്യമപ്രവര്‍ത്തകന്റെ വീടിന് നേരേ അക്രമം
വണ്ടിത്താവളം: പ്രാദേശിക ലേഖകന്റെ വീട് തകര്‍ത്തവരെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. വണ്ടിതാവളത്തില് പ്രാദേശിക ലേഖകനായ ദുരൈസ്വാമിയുടെ വീടിനുനേര്‍ക്കാണ് രണ്ടുദിവസംമുന്പ് ജനതാദള്‍ പ്രവര്‍ത്തകരെന്നു സംശയിക്കുന്നവര്‍ ആക്രമിച്ചത്. വീട്ടില്‍ വലിയ കല്ലുകല് വലിച്ചെറിഞ്ഞും ജല്ലന് ചില്ലുകള്‍ തകര്‍ത്തും സഹോദരന്റെ വീടുതകര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച സാമൂഹ്യവിരുദ്ധര്‍ക്കെതിരേ പരാതി നല്‍കിയിട്ടും പൊലിസിന്റെ ഭാഗത്തിനിന്നും അറസ്റ്റ് ഉണ്ടാവാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്ന ദുരൈസ്വാമിക്കെതിരേ ജനതാദള്‍ പ്രവര്‍ത്തകരുടെ ഭീഷണി നേരത്തെയുണ്ടായിരുന്നു. ഇതിനെതിരേ പൊലിസില്‍ പരാതി നല്‍കിയിട്ടുമുണ്ടെന്ന് ദുരൈസ്വാമി പറഞ്ഞു. ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എസ്.പി.എള്പെടെയുള്ളവര് ഉറപ്പ് നല്‍കിയിട്ടും അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും ഭീതിയില്കഴിയുന്ന തന്റെ കുടുംബത്തിന് പൊലിസിന്റെ സംരക്ഷണം ഏര്‍പെടുത്തണമെന്നും ദുരൈസ്വാമി ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."