മന്ത്രിയുടെ വാക്ക് ജലരേഖയായി; മെഡിക്കല്‍ കോളജില്‍ ലിഫ്റ്റുകള്‍ പ്രവര്‍ത്തനരഹിതം
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകള്‍ ഇനിയും പ്രവര്‍ത്തിച്ചില്ല. രണ്ടാഴ്ച മുന്‍പ് തീപൊള്ളലേറ്റവര്‍ക്ക് ചികിത്സ നടത്തുന്നതിനു വേണ്ടി ആരോഗ്യവകുപ്പ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കില്‍ പണിത വാര്‍ഡ് ഉദ്ഘാടനത്തിന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ എത്തിയപ്പോള്‍ കോഴിക്കോട് ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി ഭാരവാഹികള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് അടിയന്തരമായി ലിഫ്റ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ഹെമറ്റോ ഓങ്കോളജി വാര്‍ഡിലേക്കുള്ള ലിഫ്റ്റ് ഒഴികെ ബാക്കി മുഴുവന്‍ ലിഫ്റ്റുകളും പ്രവര്‍ത്തനരഹിതമാണ്. റോഡപകടങ്ങളില്‍പ്പെട്ട് ഗുരുതര പരുക്കേറ്റ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെയും കൊണ്ട് മുകള്‍ നിലയില്‍ സ്ഥിതി ചെയ്യുന്ന അസ്ഥിരോഗ വാര്‍ഡുകളിലേക്കും പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡുകളിലേക്കും റാമ്പുവഴി കഷ്ടപ്പെട്ടാണ് രോഗികളും ബന്ധുക്കളും പോകുന്നത്. മിക്കവാറും ട്രോളികള്‍ തകരാറിലായത് പ്രയാസം വര്‍ധിപ്പിക്കുന്നു. ലിഫ്റ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."