ക്രിസ്മസ് ക്രിസ്തുകേന്ദ്രീകൃതമാകണം: മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍
പാലാ: ക്രിസ്മസ് വെറും ആഘോഷമാകാതെ ക്രിസ്തുകേന്ദ്രീകൃതമാകണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ പറഞ്ഞു. പിതൃവേദി പാലാ രൂപതാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂനിറ്റ് ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച നേതൃത്വപരിശീലന കളരിയോടനുബന്ധിച്ചുള്ള ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്മസ് ഒരു സീസണ്‍ ആഘോഷമെന്നനിലയിലേക്ക് മാറ്റപ്പെടുന്നത് ശരിയല്ല. കാരുണ്യജൂബിലിയെ തുടര്‍ന്നുള്ള ക്രിസ്മസിലൂടെ കാരുണ്യത്തിന്റെ മുഖമാകാന്‍ വിശ്വാസസമൂഹത്തിന് കഴിയണമെന്നും വികാരി ജനറാള്‍ പറഞ്ഞു.
പരിശീലന പരിപാടി ഷാലോം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ റവ.ഡോ. ജോസഫ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ ക്ലാസിന് നേതൃത്വം നല്‍കി. രൂപത പ്രസിഡന്റ് ജോസ് ജോണ്‍ കീലത്ത് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ പുള്ളീറ്റ്, സെക്രട്ടറി ബെന്നി കോച്ചേരി, വൈസ് പ്രസിഡന്റ് ഏബ്രഹാം ഐരാറ്റുപടവില്‍, ജോയിന്റ് സെക്രട്ടറി ഡോ. പി.ഡി ജോര്‍ജ്, ട്രഷറര്‍ ജോര്‍ജ് ജോസഫ് നരിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."