സണ്‍ ഫിലിമിനെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
തൊടുപുഴ: വാഹനങ്ങളിലെ സണ്‍ ഫിലിം ഉപയോഗം തടയാന്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ സണ്‍ ഫിലിം ഒട്ടിച്ചു നിരത്തിലിറങ്ങിയ 35 വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി പിഴ ഈടാക്കി. 12,200 രൂപ പിഴയിനത്തില്‍ ഈടാക്കിയതായി അധികൃതര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വാഹനങ്ങളും പരിശോധനയില്‍ പിടിയിലായി.
കുറ്റക്കാരായ വാഹന ഉടമകളില്‍ നിന്നും പിഴ ഈടാക്കിയ അധികൃതര്‍ പരിശോധന സ്ഥലത്തുവച്ചു തന്നെ സണ്‍ ഫിലിം പൊളിച്ചുകളയുന്ന രീതിയാണു നടപ്പാക്കിയത്. പരിശോധനയ്ക്കിടെ സണ്‍ ഫിലിം നീക്കം ചെയ്യാന്‍ സാധിക്കാതെ വന്ന വാഹനങ്ങള്‍ പിന്നീട് ഇവ മാറ്റിയശേഷം ഉദ്യോഗസ്ഥര്‍ക്കു മുന്‍പാകെ ഹാജരാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സണ്‍ ഫിലിം ഉപയോഗിച്ചതിനു 100 രൂപ മുതല്‍ 500 രൂപവരെയാണു പിഴയായി ഈടാക്കിയത്.
നിയമം ലംഘിച്ചു കാറുകളിലും മറ്റും സണ്‍ ഫിലിം പതിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പലവട്ടം താക്കീതു നല്‍കിയിട്ടും വാഹനങ്ങളിലെ സൈഡ് ഗ്ലാസുകളില്‍ നിന്നു സണ്‍ കണ്ട്രോള് ഫിലിം നീക്കം ചെയ്യാന്‍ ഉടമകളില്‍ പലരും തയാറായിരുന്നില്ല. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശ പ്രകാരമാണു 15 മുതല്‍ പ്രത്യേക പരിശോധന ആരംഭിച്ചിരിക്കുന്നത്. സണ്‍ ഫിലിം ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."