ഒടുവില്‍ സൈറസ് മിസ്ത്രി ടാറ്റയുടെ എല്ലാ സ്ഥാനത്തു നിന്നും രാജിവച്ചു
ന്യൂഡല്‍ഹി: പുറത്താക്കലിന്റെയും പ്രശ്നങ്ങളുടെയും ഒടുവില്‍ സൈറസ് മിസ്ത്രി ടാറ്റയുടെ എല്ലാ കമ്പനി സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചു. ടാറ്റ സണ്‍സ് ചെയര്മാന് പദവിയടക്കം നാലു കമ്പനികളില്‍ നിന്ന് മിസ്ത്രിയെ പുറത്താക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് രാജി.
'ഇത് ഗിയര്‍ മാറ്റാനുള്ള സമയമാണ്, ടാറ്റ ഗ്രൂപ്പിന്റെ താല്പര്യം സംരക്ഷിക്കാനാണ് രാജിയെന്നും ടാറ്റ സണ്‍സിന്റെ ബോര്‍ഡിന് ഇന്ന് അയച്ച കത്തില്‍ മിസ്ത്രി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ചേര്‍ന്ന ടാറ്റ ഇന്‍ഡ്രസ്ട്രീസ് യോഗത്തില്‍ മിസ്ത്രിയെ ഡയരക്ടര്‍ സ്ഥാനത്തു നിന്നു നീക്കാന്‍ തീരുമാനിച്ചിരുന്നു. പിറ്റേദിവസം ടാറ്റ കണ്‍സണ്‍ട്ടന്‍സി സെര്‍വീസിന്റെ ഡയരക്ടര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്തു.
ഒക്ടോബറിലാണ് ടാറ്റ സണ്‍സ് ചെയര്മാന് സ്ഥാനത്തു നിന്ന് മിസ്ത്രിയെ ആദ്യം നീക്കുന്നത്. പകരം രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനായി വരികയും മറ്റു ഗ്രൂപ്പുകളില്‍ നിന്നുകൂടി മിസ്ത്രിയെ നീക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് കത്തയക്കുകയുമായിരുന്നു. മിസ്ത്രി ടാറ്റയില്‍ തുടരുന്നത് വിള്ളലുണ്ടാക്കാനും കമ്പനിയുടെ പ്രവര്‍ത്തനം നിലയ്ക്കാനും കാരണമാവുമെന്നും കത്തില്‍ പറഞ്ഞിരുന്നു.
നാലു വര്‍ഷം മുന്‍പാണ് രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോള്‍ സൈറസ് മിസ്ത്രി ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായത്. കമ്പനിയുടെ ആറാമത്തെ ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി. ടാറ്റാ ഗ്രൂപ്പിന്റെ 143 വര്‍ഷത്തെ ചരിത്രത്തില്‍ കുടുംബത്തിന് പുറത്തുനിന്നുള്ള രണ്ടാമത്തെ ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."