സഊദിയിലെ വിദേശികള്‍ക്കും ഇനി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ
നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇനി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് പ്രവേശനം നല്‍കും. നിശ്ചിത ഫീസ് നല്‍കി സര്‍ക്കാര്‍ ആശുപത്രി സേവനം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നിരവധി വിദേശികള്‍ പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയല്ലാതെ വേറെ അഭയമില്ലെന്ന അവസ്ഥയുള്ളതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണു ആരോഗ്യ മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടത്.
അടിയന്തിര സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് വൈദ്യ സഹായം നല്‍കുന്നതിനും നിര്‍ദ്ദേശമുണ്ട്. ഇതിന്റെ പ്രായോഗിക വശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുവാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ വിദേശികളില്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്കും വീട്ടുവേലക്കാര്‍ക്കും മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ ചികിത്സയും സൗജന്യമായി ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."