HOME
DETAILS
MAL
പത്തുവര്‍ഷം പഴക്കമുള്ള 2000 സിസിക്കുമുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം
backup
May 23 2016 | 10:05 AM
കൊച്ചി: പത്തുവര്‍ഷം പഴക്കമുള്ള 2000 സിസിക്കു മേല്‍ ഡീസല്‍ എന്‍ജിനുള്ള വാഹനങ്ങള്‍ ഉടന്‍ നിരത്തില്‍നിന്ന് പിന്‍വലിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. ഒരു മാസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ഓരോദിവസത്തിനും പതിനായിരം രൂപ പിഴയീടാക്കാനും സ്പെഷല്‍ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ട്രിബ്യൂണല്‍ വിധി കെ.എസ്.ആര്.ടിസിക്ക് കനത്ത തിരിച്ചടിയാകും. രണ്ടായിരം കെ.എസ്.ആര്.ടിസി ബസുകള്‍ വിധി നടപ്പാക്കുന്നതോടെ കട്ടപ്പുറത്താകും.
ട്രൈബ്യൂണലിന്റെ എറണാകുളം സ്പെഷല്‍ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉദ്ഘാടന ദിവസമാണ് വിധിയെന്നത് ശ്രദ്ധേയമായി. രാവിലെ പത്ത് മണിക്ക് ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് സര്‍ക്യൂട്ട് ബെഞ്ചിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."