HOME
DETAILS

ഒടുവില്‍ ചന്ദ്രബാബു നായിഡുവും; 'നോട്ടു നിരോധനം എന്റെ തല തകര്‍ക്കുന്നു'

  
backup
December 20, 2016 | 1:28 PM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ac%e0%b4%be%e0%b4%ac%e0%b5%81-%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടു നിരോധനത്തെ ആദ്യം പിന്‍താങ്ങിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനും ഒടുവില്‍  സഹികെട്ടു.


നോട്ടുനിരോധനം തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. എന്നാല്‍ അതു സംഭവിച്ചിരിക്കുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കി നാല്‍പ്പതു ദിവസം കഴിഞ്ഞു. എന്നിട്ടു പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാറിനായിട്ടില്ല. ഇപ്പോഴും പ്രശ്‌നങ്ങള്‍ തുടരുകയാണ്. 'നോട്ടു നിരോധനം എന്റെ തല തകര്‍ക്കുന്നു'.

ഇതുവരേയും നോട്ടുനിരോധനത്തിനു പരിഹാരം കാണാനായില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.


പ്രധാനമന്ത്രിയുടെ നോട്ടു നിരോധനത്തെ ആദ്യം മുതല്‍ക്കേ പിന്‍താങ്ങിയ ആളായിരുന്നു ചന്ദ്രബാബു നായിഡു. തന്റെ ആശയമാണ് പ്രധാനമന്ത്രി നടപ്പിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ നിരന്തരം പ്രധാനമന്ത്രിയോട് നോട്ടു നിരോധിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. അഴിമതി ഇല്ലാതാക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുകയാണ്- ചന്ദ്രബാബു നായിഡു പറഞ്ഞു.

കാഷ്‌ലെസ് ഇക്കോണമി നടപ്പിലാക്കുന്നതിനായുള്ള മുഖ്യമന്ത്രിമാരുടെ കമ്മിറ്റിയുടെ തലവനായ ശേഷം നടത്തിയ പ്രതികരണത്തിലും നായിഡു നോട്ടു നിരോധനത്തെ പുകഴ്ത്തിയിരുന്നു. നോട്ടു നിരോധനം തന്റെ പാര്‍ട്ടിയുടെ ധാര്‍മിക വിജയമെന്നാണ് നായിഡു പറഞ്ഞിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അംഗത്വം പുതുക്കി നല്‍കിയില്ല, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ പുറത്ത്

Kerala
  •  a month ago
No Image

വായ മറച്ചുപിടിച്ചു സംസാരിച്ചു; ലോകകപ്പ് ചരിത്രത്തിലാദ്യമായി ചുവപ്പുകാർഡ് വാങ്ങി പരാഗ്വേ താരം 

International
  •  a month ago
No Image

മെസിക്ക് ചുവപ്പ് കാർഡ് നൽകണമായിരുന്നു; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി അൽജീരിയ

International
  •  a month ago
No Image

'കേരളത്തിന്റെ മണ്ണും വിണ്ണും കടലും അദാനിക്ക് വിൽക്കുന്നു, ബജറ്റ് ജനദ്രോഹം'; യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

Kerala
  •  a month ago
No Image

കല്ലുകടിയാകാനില്ല, എവിടെയിരുന്നാലും ജോലി ചെയ്യുമെന്ന് ഡോ. റീന ; ഡി.എച്ച്.എസ് കസേരകളി തുടരുന്നു, രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനായില്ല

Kerala
  •  a month ago
No Image

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി

Kerala
  •  a month ago
No Image

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  a month ago
No Image

കൊവിഡ് ഉത്ഭവം: വുഹാന്‍ ലാബിന് ആന്റണി ഫൗചി വൻതുക നൽകിയെന്ന് തുളസി ഗബ്ബാര്‍ഡ്

International
  •  a month ago
No Image

നിക്ഷേപകരെ ഇതിലേ ഇതിലേ; നിക്ഷേപക സൗഹൃദമാകാൻ കേരളം

Kerala
  •  a month ago
No Image

ഹൈഡ്രോഫോയിൽ ജലഗതാഗതം: വിജയമാതൃക കേരളത്തിലേക്ക്

Kerala
  •  a month ago