HOME
DETAILS
MAL
ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കാന്‍ ഒരുങ്ങുന്നു
backup
December 20 2016 | 16:12 PM
മുംബൈ: ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഐ.എന്‍.സി ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പില്‍. ഇതുസംബന്ധിച്ച് സര്‍ക്കാരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ വിപണിയായ ഇന്ത്യയിലെ ഉപയോക്താക്കളെയാണ് ആപ്പിള്‍ ലക്ഷ്യം വയ്ക്കുന്നത്.
നിര്‍മാണം ആരംഭിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ നവംബറില്‍ സര്‍ക്കാരിന് ആപ്പിള്‍ കത്തെഴുതിയിട്ടുണ്ടെന്നും സാമ്പത്തിക ആനുകൂല്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജേണല്‍ റിപ്പോര്‍ട്ടിലുണ്ട്.
ആപ്പിളിന്റെ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന തായ്വാനിലെ ഹോന്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി എന്ന കമ്പനിക്ക് ഇന്ത്യയില്‍ നിര്‍മാണ സൗകര്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."